മ​ണി​യാ​ർ സ്കൂ​ളി​ലെ എ​സ്എ​സ്എ​ൽ​സി ചോ​ദ്യ​പേ​പ്പ​റു​ക​ൾ ബാ​ങ്ക് ലോ​ക്ക​റി​ലാ​ക്കി
Tuesday, March 24, 2020 10:07 PM IST
വ​ട​ശേ​രി​ക്ക​ര: പ​രീ​ക്ഷ​ക​ൾ അ​ന​ന്ത​മാ​യി മാ​റ്റി​യ​തി​നാ​ൽ മ​ണി​യാ​ർ ക​ട്ട​ച്ചി​റ ട്രൈ​ബ​ൽ സ്കൂ​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി ചോ​ദ്യ​പേ​പ്പ​ർ ബാ​ങ്ക് ലോ​ക്ക​റി​ലേ​ക്ക് മാ​റ്റി കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്പോ​ഴും അ​വ​ധി ദി​ന​ങ്ങ​ളി​ൽ ചോ​ദ്യ​പേ​പ്പ​റു​ക​ൾ സു​ര​ക്ഷ ത​മാ​ക്കാ​ൻ വ​ന​ത്തി​നു​ള്ളി​ലെ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു. പോ​ലി​സി​ന്‍റെ കാ​വ​ൽ എ​ല്ല ദി​വ​സ​വും രാ​ത്രി യി​ലും ല​ഭി​ച്ചി​രു​ന്നു. വ​ന​മേ​ഖ​ല​യി​ലെ സ്കൂ​ളാ​യ​തി​നാ​ൽ ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടാ​യി​രു​ന്ന വ​ന​പാ​ല​ക​ർ എ​ത്തി​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. വി​ദ്യാ​ല​യ​ത്തി​ന്‍റെ ഹെ​ഡ്മാ​സ്റ്റ​ർ സി.​കെ. ആ​ത്മ​രാ​മും പ​രീ​ക്ഷ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ് സൂ​പ്ര​ണ്ട് ലി​ജു ജോ​ർ​ജു​മാ​ണ്.