കോ​വി​ഡ് 19: പ്ര​തി​രോ​ധ​ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കൊ​പ്പം ജി​ല്ലാ പോ​ലീ​സ്
Tuesday, March 24, 2020 10:07 PM IST
പ​ത്ത​നം​തി​ട്ട: കൊ​റോ​ണാ വൈ​റ​സി​ന്‍റെ പ​ക​ര്‍​ച്ച ത​ട​യു​ന്ന​തി​നു​ള്ള വി​വി​ധ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്ത​വു​മാ​യി ജി​ല്ലാ പോ​ലീ​സ്. രോ​ഗം അ​തി​വേ​ഗം പ​ട​ര്‍​ന്നു പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള മൂ​ന്നാം​ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​മൂ​ഹ്യ​മാ​യ കൂ​ടി​ച്ചേ​ര​ലു​ക​ള്‍ ത​ട​യു​ന്ന​തി​ലും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ അ​ത് ഒ​ഴി​വാ​ക്കി ക​റ​ങ്ങി​ന​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ലും ജി​ല്ലാ പോ​ലീ​സ് ഇ​ട​പെ​ട്ട് ഉ​ചി​ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​ജി സൈ​മ​ണ്‍ അ​റി​യി​ച്ചു.

ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ ജി​ല്ലാ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റും ശ​ക്ത​മാ​യ പോ​ലീ​സ് സാ​ന്നി​ധ്യം ഉ​ണ്ടാ​കും. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക​ള്‍ ക​ര്‍​ശ​ന​മാ​യി നി​രീ​ക്ഷി​ക്കും. വ​ള​രെ അ​ത്യാ​വ​ശ്യ​മു​ള്ള യാ​ത്ര​ക​ള്‍ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​താ​യി ഉ​റ​പ്പാ​ക്കും.

17 കേ​സു​ക​ള്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്തു

പ​ത്ത​നം​തി​ട്ട: വൈ​റ​സ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യേ​ണ്ട​വ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ചു​ക​റ​ങ്ങി​ന​ട​ന്ന​തി​ന് ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.
13 മു​ത​ല്‍ 23 വ​രെ എ​ടു​ത്ത കേ​സു​ക​ളാ​ണി​ത്. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന ഒ​രാ​ളും വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്ന 21 പേ​ര്‍ പു​റ​ത്തു ക​റ​ങ്ങി​ന​ട​ന്ന​തി​നു 13 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​ത്തി​ന് ഒ​രു കേ​സും കൂ​ട്ടം​കൂ​ടാ​ന്‍ പാ​ടി​ല്ലെ​ന്ന നി​ര്‍​ദേ​ശം ലം​ഘി​ച്ച് റോ​ഡ് ത​ട​ഞ്ഞ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ഒ​രു കേ​സും കൊ​റോ​ണ രോ​ഗം സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന രീ​തി​യി​ല്‍ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​തി​ന് മൂ​ന്നു കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

കൂ​ടാ​തെ യാ​തൊ​രു​വി​വ​ര​വും ത​രാ​തെ അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യ ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​വി​ഡ് 19 പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍.​ജോ​സി​നെ നി​യ​മി​ച്ചു.

വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞു​വ​രു​ന്ന​വ​ര്‍ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​തും മ​റ്റും ത​ട​യു​ന്ന​തി​നും ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തി തു​ട​ര്‍ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ഇ​ട​ക​ല​രു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നും ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. കോ​വി​ഡ് 19 പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ള്‍ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യ സി ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍. സു​ധാ​ക​ര​ന്‍ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​കോ​പി​പ്പി​ച്ചു വ​രു​ന്നു. വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ കൊ​പ്പം ജി​ല്ലാ പോ​ലീ​സും കാ​ര്യ​ക്ഷ​മ​മാ​യി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.