ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ രണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
Tuesday, March 24, 2020 9:12 PM IST
മ​ല്ല​പ്പ​ള്ളി :ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ രണ്ടുയു​വാ​ക്ക​ൾ മ​രി​ച്ചു. ക​ല്ലൂ​പ്പാ​റ ക​ട​മാ​ൻ​കു​ളം അ​ഞ്ചാം​കു​ഴി​ൽ രാ​ജ​പ്പ​ൻ- സാ​റാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ എ.​ആ​ർ.​രാ​ജീ​വ് (32), പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ഘ​വ​ൻ- ത​ങ്ക​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സു​നി​ൽ (38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.​തി​ങ്ക​ളാഴ്ച രാ​ത്രി ടി.​കെ. റോ​ഡി​ൽ ക​റ്റോ​ട് പാ​ല​ത്തി​ന് സ​മീ​പ​ത്തെ വ​ള​വി​ൽ ബൈ​ക്കു​കൾ കൂ​ട്ടി​യി​ടി​ച്ചാ​യിരുന്നുഅ​പ​ക​ടം. തോ​ട്ട​ഭാ​ഗം ഭാ​ഗ​ത്ത് നി​ന്നു തി​രു​വ​ല്ല​യി​ലേ​ക്ക് ബൈ​ക്കി​ൽ വ​രു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. വെ​ണ്ണി​ക്കു​ളം കൊ​ച്ചേ​രി​ൽ ഷെ​റി​ൻ ടി ​ഏ​ബ്ര​ഹാം സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കു​മാ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. മ​ര​ിച്ച രാ​ജീ​വ് ആ​യി​രു​ന്നു ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ ഇ​രു​വ​രും സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.

സു​നി​ൽ പെ​യി​ൻ​റിം​ഗ് ജോ​ലി​യും, രാ​ജീ​വ് മേ​സ്തി​രി ജോ​ലി​യും ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.​അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ഷെ​റി​നെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ നെ​ല്ലി​മൂ​ട്ടി​ൽ ഉ​ള്ള മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ജീ​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന് 12​ന് വീ​ട്ടു​വ​ള​പ്പി​ലും,സു​നി​ലി​ന്‍റെ സം​സ്കാ​രം ഇ​ന്ന് ഒന്നിന് ​വീ​ട്ടു​വ​ള​പ്പി​ലും ന​ട​ക്കും.