പൈ​പ്പു​വെ​ള്ള​ത്തെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്ക് നി​രാ​ശ മാ​ത്രം
Friday, February 28, 2020 11:03 PM IST
റാ​ന്നി: വെ​ച്ചൂ​ച്ചി​റ പ​ദ്ധ​തി​യി​ൽ നി​ന്നും ഗാ​ർ​ഹി​ക ക​ണ​ക്ഷ​നെ​ടു​ത്ത ശേ​ഷം വെ​ള്ള​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന പ​ല​ർ​ക്കും മാ​സ​ങ്ങ​ളാ​യി വെ​ള്ള​മി​ല്ല. കൂ​ത്താ​ട്ടു​കു​ളം, കൊ​ണ്ടൂ​ർ പ​ടി​ഭാ​ഗ​ത്താ​ണ് ഗാ​ർ​ഹി​ക ക​ണ​ക്ഷ​നെ​ടു​ത്ത​വ​ർ വെ​ള്ള​മി​ല്ലാ​തെ വ​ല​യു​ന്ന​ത്. പ​ദ്ധ​തി​യി​ൽ നി​ന്നും വ​ല്ല​പ്പോ​ഴും മാ​ത്രം വെ​ള്ള​മെ​ത്തി​യി​രു​ന്നെ​ങ്കി​ലും പൈ​പ്പു​ലൈ​നു​ക​ൾ സ്ഥി​ര​മാ​യി പൊ​ട്ടു​ന്ന​തു കാ​ര​ണം മാ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്തു തു​ള്ളി വെ​ള്ളം പോ​ലും ല​ഭി​ക്കാ​ത്ത വീ​ട്ടു​കാ​രു​ണ്ട്. പാ​റ​മ​ട​ക​ളും ക്ര​ഷ​റു​ക​ളും സ​മീ​പ​ത്തു​ള്ള​തി​നാ​ൽ അ​മി​ത​ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ സ്ഥി​ര​മാ​യി പോ​കു​ന്ന​താ​ണ് പൈ​പ്പു​പൊ​ട്ട​ലി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ. വ​ല്ല​പ്പോ​ഴും മാ​ത്രം എ​ത്തു​ന്ന ജ​ലം ഹോ​സു​പ​യോ​ഗി​ച്ച് കി​ണ​റ്റി​ൽ സം​ഭ​രി​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്ന​തു മൂ​ല​വും മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ള​മെ​ത്താ​ത്ത സ്ഥി​തി​യു​ണ്ട്.