കൊ​ടും വേ​ന​ലി​ല്‍ കാ​ർ​ഷി​ക വി​ള​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ന്നു ‌‌
Friday, February 28, 2020 11:03 PM IST
തി​രു​വ​ല്ല: കൊ​ടും വെ​യി​ലി​ല്‍ കാ​ർ​ഷി​ക വി​ള​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ന്നു. തി​രു​വ​ല്ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. നെ​ല്ല് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക​വി​ള​ക​ളെ​യാ​ണ് വ​ര​ൾ​ച്ച സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

ക​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൃ​ഷി ചെ​യ്തി​രു​ന്ന ഒ​ട്ടു മി​ക്ക ക​ര്‍​ഷ​ക​രു​ടെ​യും വാ​ഴ​യും പാ​വ​ലും പ​യ​റും ഉ​ള്‍​പ്പെ​ടെ കാ​ര്‍​ഷി​ക വി​ള​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി.

കു​ല​ച്ച ഏ​ത്ത​വാ​ഴ​ക​ള്‍ വി​ള​യും മു​ന്പേ ഒ​ടി​ഞ്ഞു വീ​ഴു​ന്ന സ്ഥി​തി​യാ​ണ്.
ജ​ല​ദൗ​ര്‍​ല​ഭ്യം രൂ​ക്ഷ​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ ഏ​ക്ക​റ് ക​ണ​ക്കി​ന് നെ​ൽ പാ​ട​ങ്ങ​ള്‍ വി​ണ്ടു​കീ​റി. ക​ഴി​ഞ്ഞ പ്ര​ള​യ കാ​ല​ത്തു ഒ​രാ​ള്‍ പൊ​ക്ക​ത്തി​ല്‍ ആ​ഴ്ച​ക​ളോ​ളം വെ​ള്ളം കെ​ട്ടി​നി​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ പ്ര​ള​യ​ത്തി​ല്‍ മു​ങ്ങു​ക​യും ല​ക്ഷ ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി നാ​ശം ഉ​ണ്ടാ​കു​ക​യും ചെ​യ്തി​രു​ന്നു. പാ​ട​ങ്ങ​ൾ വ​ര​ണ്ട​തോ​ടെ പ​ട്ടാ​ള​പ്പു​ഴു അ​ട​ക്ക​മു​ള്ള​വ​യു​ടെ ശ​ല്യം ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ ന​ഷ്ട​ങ്ങ​ള്‍ മ​റ​ന്നു ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തും പ​ലി​ശ​യ്ക്കു ക​ട​മെ​ടു​ത്തും വീ​ണ്ടും കൃ​ഷി​യി​റ​ക്കി​യ ക​ര്‍​ഷ​ക​രാ​ണി​പ്പോ​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.

പെ​രി​ങ്ങ​ര, കാ​വും​ഭാ​ഗം, തി​രു​വ​ല്ല, മേ​പ്രാ​ൽ, നി​ര​ണം, ക​ട​പ്ര, കു​റ്റൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ക​മെ​ത്താ​റാ​യ നെ​ല്‍ കൃ​ഷി​ക​ള്‍ മു​ഴു​വ​ന്‍ ക​രി​ഞ്ഞു​ണ​ങ്ങാ​ന്‍ തു​ട​ങ്ങി.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ മാ​ര്‍​ച്ച്, ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ല്‍ വ​ര​ള്‍​ച്ച ഉ​ണ്ടാ​കു​മെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മി​ക്ക പാ​ട​ങ്ങ​ളി​ലെ​യും കൊ​യ്ത്തു ക​ഴി​യു​മാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​ത്ത​വ​ണ​ത്തെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ക​ര്‍​ഷ​ക​രെ ആ​കെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

നെ​ല്‍​കൃ​ഷി കൂ​ടാ​തെ വാ​ഴ, ചേ​ന, കാ​ച്ചി​ല്‍, ചേ​മ്പ്, മ​ഞ്ഞ​ള്‍ തു​ട​ങ്ങി​യ കാ​ര്‍​ഷി​ക വി​ള​ക​ളും നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്. ഉ​പ ക​നാ​ലു​ക​ള്‍ തു​റ​ന്നു വി​ടാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്കു പ്ര​ധാ​ന കാ​ര​ണം. ‌