ജി​ല്ല​യി​ൽ 5,594 വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​യിത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ന്ന് ലൈ​ഫ് സ​ന്തോ​ഷ സം​ഗ​മം
Friday, February 28, 2020 11:01 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ലൈ​ഫ് മി​ഷ​നി​ലൂ​ടെ ര​ണ്ടു ല​ക്ഷം വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ സം​സ്ഥാ​ന​ത​ല പ്ര​ഖ്യാ​പ​നം ഇ​ന്ന് ന​ട​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ലൈ​ഫ് സ​ന്തോ​ഷ സം​ഗ​മം സം​ഘ​ടി​പ്പി​ക്കും.
തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന 30,000 ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​ഗ​മ​വേ​ദി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന അ​തേ അ​വ​സ​ര​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ലൈ​ഫ് മി​ഷ​നി​ലൂ​ടെ പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​നം ന​ട​ക്കും.
മു​ഴു​വ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ·ാ​ർ പ്ര​ഖ്യാ​പ​നം ന​ട​ത്തും.
പ്ര​ഖ്യാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും, ച​ർ​ച്ച​ക​ളും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്ക​ലും മ​റ്റും ന​ട​ക്കും.തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ര​ണ്ടു ല​ക്ഷം ഭ​വ​ന പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ത​ൽ​സ​മ​യം സം​പ്രേ​ക്ഷ​ണം ന​ട​ത്താ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​ണ്ടാ​യി​രി​ക്കും.
കൂ​ടാ​തെ ലൈ​ഫ് മി​ഷ​ൻ ത​യാ​റാ​ക്കി​യി​ട്ടു​ള്ള അ​നു​ഭ​വ​ക​ഥ​ക​ളു​ടെ ഡോ​ക്യു​മെ​ന്‍റു​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും.
ലൈ​ഫ് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ആ​കെ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത് 5,594 വീ​ടു​ക​ളാ​ണ്. ഇ​തി​ൽ ലൈ​ഫ് മി​ഷ​ൻ ഒ​ന്നാം​ഘ​ട്ട​മാ​യ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത ഭ​വ​ന​ങ്ങ​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ൽ 1,169 വീ​ടു​ക​ളും ര​ണ്ടാം​ഘ​ട്ട​മാ​യ ഭൂ​മി​യു​ള്ള ഭ​വ​ന നി​ർ​മാ​ണ​ത്തി​ൽ 1,678 വീ​ടു​ക​ളും,
പി​എം​എ​വൈ ലൈ​ഫ് (ന​ഗ​രം) 964 വീ​ടു​ക​ളും പി​എം​എ​വൈ ലൈ​ഫ് (ഗ്രാ​മീ​ണ്‍) 679 വീ​ടു​ക​ളും പ​ട്ടി​ക​ജാ​തി വ​കു​പ്പ് മു​ഖേ​ന 1,097 വീ​ടു​ക​ളും പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് മു​ഖേ​ന ഏ​ഴ് വീ​ടു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.