അ​ടൂ​ർ ച​ല​ച്ചി​ത്ര​മേ​ള​യ്ക്കു തു​ട​ക്ക​മാ​യി
Friday, February 28, 2020 11:01 PM IST
അ​ടൂ​ർ: പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ ജീ​വി​ത സം​സ്കാ​ര​ത്തെ​യും മ​റ​ച്ചു​വ​ച്ചി​രി​ക്കു​ന്ന ചി​ല സ​ത്യ​ങ്ങ​ളെ​യും ജ​ന​സ​മ​ക്ഷ​ത്തു തു​റ​ന്നു കാ​ട്ടു​ക​യാ​ണ് സി​നി​മ​യു​ടെ ല​ക്ഷ്യ​മെ​ന്ന് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​ൻ. നാ​ലാ​മ​ത് അ​ടൂ​ർ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക ച​രി​ത്ര​ത്തി​ലെ സം​ഭ​വ വി​കാ​സ​ങ്ങ​ളെ പു​തി​യ ത​ല​മു​റ​യ്ക്കു പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള കാ​ഴ്ച​പ്പാ​ട് ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​നി​മ നാം ​ഏ​ത് പ​ക്ഷ​ത്തു​നി​ൽ​ക്കു​ന്നു എ​ന്ന തി​രി​ച്ച​റി​വി​നൊ​ടൊ​പ്പം എ​തി​ർ​ത്തു നി​ൽ​ക്കു​ന്ന​തി​നു​ള്ള ക​രു​ത്തും ന​ൽ​കു​ന്നു. അ​താ​ണ് മാ​യി​ഘ​ട്ടി​ലെ പ്ര​മേ​യം എ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ഡോ.​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​രാ​യ ജെ.​ഗീ​ത ,സ​തീ​ഷ് ബാ​ബു സേ​ന​ൻ , ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സി​ന്ധു തു​ള​സീ​ധ​ര​ക്കു​റു​പ്പ്,സു​രേ​ഷ് ബാ​ബു, ബി​നു ലാ​ൽ ബി.​ആ​ർ. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു​മാ​യി ഘാ​ട്ട് ക്രൈം ​ന​ന്പ​ർ 103/2005 എ​ന്ന ചി​ത്ര​പ്ര​ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​നം . വൈ​കു​ന്നേ​രം അ​ഞ്ചി​നു ഓ​പ്പ​ണ്‍ ഫോ​റം വി​ഷ​യം അ​തി​ർ​ത്തി​ക​ൾ ദേ​ശീ​യ​ത മാ​ന​വി​ക​ത സി​നി​മ.