കോ​ന്നി കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം
Friday, February 28, 2020 10:59 PM IST
കോ​ന്നി: കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു കൊ​ണ്ട് ചു​റ്റു​മ​തി​ൽ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി.

ഇ​തോ​ടൊ​പ്പം ത​ന്നെ ജീ​വ​ന​ക്കാ​ർ​ക്ക് താ​മ​സി​ക്കു​ന്ന​തി​നു​ള്ള ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​ടെ നി​ർ​മാ​ണ​വും ആ​രം​ഭി​ക്കും. മൂ​ന്ന് ക്വാ​ർ​ട്ടേ​ഴ്സു​ക​ളാ​ണ് നി​ർ​മി​ക്കു​ന്ന​ത് അ​തോ​ടൊ​പ്പം ടേ​ബി​ൾ ടെ​ന്നീ​സ്, ബാ​സ്ക​റ്റ് ബോ​ൾ, ടെ​ന്നീ​സ് എ​ന്നീ കാ​യി​ക ഇ​ന​ങ്ങ​ൾ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നാ​യി ക​ളി​സ്ഥ​ല​ങ്ങ​ളും ഒ​രു​ക്കും.​വി​ദ്യാ​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി സ്ഥ​ലം ഒ​രു​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മാ​ർ​ച്ചി​ൽ ത​ന്നെ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

29.5 കോ​ടി രൂ​പ​യാ​ണ് മൊ​ത്തം നി​ർ​മാ​ണ ച്ചെ​ല​വ്. പ്ര​ധാ​ന വ​ഴി കൂ​ടാ​തെ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ മ​റ്റൊ​രു റോ​ഡ് കൂ​ടി നി​ർ​മ്മി​ക്കു​ന്ന ന​ട​പ​ടി​ക​ളും ന​ട​ന്നു വ​രു​ന്നു. ത​ദ്ദേ​ശീ​യ​രാ​യ ആ​ളു​ക​ൾ​ക്ക് കൂ​ടി ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. ഗ​ജ ക​ൺ​സ്ട്ര​ക്ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യാ​ണ് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.ആ​ന്‍റോ ആ​ന്‍റ​ണി എം​പി ചു​റ്റു​മ​തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കോ​ന്നി​യൂ​ർ പി.​കെ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റോ​ജി ഏ​ബ്ര​ഹാം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ മോ​ഹ​ന​ൻ കാ​ലാ​യി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മാ​ത്യു പ​റ​പ്പ​ള്ളി​ൽ, ജോ​യ് തോ​മ​സ്, ജി.​ശ്രീ​കു​മാ​ർ, എ​ൻ​ജി​നീ​യ​ർ​മാ​രാ​യ ശ​ര​ത്ത് ദാ​സ്, ത​മി​ഴ് മ​ണി, പ്ര​സാ​ദ് അ​തു​മ്പും​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.