മാർ മാത്യു അറയ്ക്കലിന് ജനകീയ സ്നേഹാദരവ്: പാ​ര്‍​ക്കിം​ഗ് ക്ര​മീ​ക​ര​ണം ഏർപ്പെടുത്തി
Friday, February 28, 2020 10:59 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന് നാ​ളെ ന​ൽ​കു​ന്ന ജ​ന​കീ​യ സ്‌​നേ​ഹാ​ദ​ര​വ് ച​ട​ങ്ങി​ല്‍ പ​ങ്കു​ചേ​രാ​ന്‍ എ​ത്തു​ന്ന​വ​ര്‍​ക്കാ​യി അ​മ​ല്‍ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ പാ​ർ​ക്കിം​ഗ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സം​ഘാ​ട​ക​സ​മി​തി അ​റി​യി​ച്ചു. കോ​ള​ജി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​നു സ​മീ​പ​മു​ള്ള ഗ്രൗ​ണ്ടി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്ത​തി​നു​ശേ​ഷം സ​മ്മേ​ള​ന ന​ഗ​റി​ലേ​ക്ക് എ​ത്തി​ച്ചേ​ര​ണം. കോ​ള​ജ് ഗേ​റ്റി​നു​ള്ളി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ റി​സോ​ഴ്‌​സ് ബ്ലോ​ക്കി​നു മു​ന്നി​ല്‍ അ​തി​ഥി​ക​ളെ ഇ​റ​ക്കി​യ​ശേ​ഷം റി​സേ​ര്‍​ച്ച് സ്‌​ക്വ​യ​റി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തു​കൂ​ടി കോ​ള​ജി​നു പു​റ​കി​ലു​ള്ള മെ​യി​ന്‍ ഗ്രൗ​ണ്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്യേ​ണ്ട​താ​ണ്. വി​ശി​ഷ്ടാ​തി​ഥി​ക​ള്‍​ക്കു​ള്ള പാ​ര്‍​ക്കിം​ഗ്, ബാ​സ്‌​ക​റ്റ് ബോ​ള്‍ കോ​ര്‍​ട്ടി​ലും സ്റ്റാ​ഫ് പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ലു​മാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. വൈ​ദി​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ഡി​വി​ഷ​ണ​ല്‍ ബ്ലോ​ക്ക് സി​യ്ക്ക് (ഓ​ട്ടോ മൊ​ബൈ​ല്‍ ബ്ലോ​ക്കി​നു സ​മീ​പം) മു​ന്‍​വ​ശ​ത്താ​യി പാ​ര്‍​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്.