പ​രി​ശീ​ല​ന​മി​ല്ലാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ട്ടാ​ന​യെ ഓ​ടി​ക്കാ​ന്‍ നി​യോ​ഗി​ച്ച​ത് അ​ന്വേ​ഷി​ക്ക​ണം:​ഡി​സി​സി
Friday, February 28, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി വ​നം ഡി​വി​ഷ​ന്‍ ക​രി​കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള കു​ട​മു​രു​ട്ടി, മ​ട​ന്ത​മ​ണ്‍ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ ഭീ​തി വി​ത​ച്ച കാ​ട്ടു​കൊ​മ്പ​നെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യോ​ടി​ക്കു​ന്ന​തി​നി​ടെ മ​ര​ണ​പ്പെ​ട്ട ട്രൈ​ബ​ല്‍ വാ​ച്ച​ര്‍ എ.​എ​സ്. ബി​ജു​വി​ന് മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്ക് പു​റ​മെ 25 ല​ക്ഷം രൂ​പ അ​ടി​യ​ന്ത​ര ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഭാ​ര്യ അ​നി​ത​ക്ക് ആ​ശ്രി​ത നി​യ​മ​ന​ത്തി​ലൂ​ടെ ഉ​ട​ന​ടി ജോ​ലി ന​ല്‍​ക​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്റ് ബാ​ബു ജോ​ര്‍​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ദി​വാ​സി വി​ഭാ​ഗ​ത്തെ പെ​തു​സ​മൂ​ഹ​ത്തി​ന്റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​നു​മാ​യാ​ണ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത പോ​ലും പ​രി​ഗ​ണി​ക്കാ​തെ വ​നം വ​കു​പ്പി​ല്‍ ട്രൈ​ബ​ല്‍ വാ​ച്ച​ര്‍ ത​സ്തി​ക പ്ര​ത്യേ​ക​മാ​യി സൃ​ഷ്ടി​ച്ച് ഇ​വ​ര്‍​ക്ക് ജോ​ലി ന​ല്‍​കി​യി​ട്ടു​ള്ള​ത്.
എ​ന്നാ​ല്‍ പ​ത്യേ​ക പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കാ​തെ അ​പ​ക​ട​ക​ര​മാ​യ ജോ​ലി​ക​ള്‍​ക്ക് ഇ​വ​രെ നി​യ​മി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.ട്രൈ​ബ​ല്‍ വാ​ച്ച​റാ​യ എ.​എ​സ് ബി​ജു​വി​ന് തോ​ക്കു​പ​യോ​ഗി​ക്കു​ന്ന​തി​നോ അ​പ​ക​ട​കാ​രി​ക​ളാ​യ വ​ന്യ​ജീ​വി​ക​ളെ തു​ര​ത്തി​യോ​ടി​ക്കു​ന്ന​തി​നോ ആ​വ​ശ്യ​മാ​യ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കി​യി​രു​ന്നി​ല്ല.
മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ല്‍​നോ​ട്ടം പോ​ലു​മി​ല്ലാ​തെ ബി​ജു​വി​നെ തോ​ക്ക് ന​ല്‍​കി ആ​ന​യെ തു​ര​ത്തി​യോ​ടി​ക്കു​ന്ന​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​യോ​ഗി​ച്ച​ത് ദു​രൂ​ഹ​മാ​ണ്. ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ര​ഹ​ത്യ​ക്ക് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ബാ​ബു ജോ​ര്‍​ജ് ആ​വ​ശ്യ​പ്പെ​ട്ടുമ​നു​ഷ്യ​നും വ​ന്യ​ജീ​വി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷം ഏ​റ്റ​വു​മ​ധി​കം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ പ്ര​ത്യേ​കം പ​രി​ശീ​ല​നം നേ​ടി​യ പോ​ലീ​സ്, ഫ​യ​ര്‍, റെ​സ്ക്യൂ ഫോ​ഴ്സ്, വ​നം എ​ന്നീ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രെ ഏ​കോ​കി​പ്പി​ച്ചു​കൊ​ണ്ട് ഒ​രു സ്പെ​ഷ​ല്‍ ടാ​സ്ക് ഫോ​ഴ്സ് അ​ടി​യ​ന്തി​ര​മാ​യി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം റാ​ന്നി, കോ​ന്നി ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ലേ​ക്ക് ബ​ഹു​ജ​ന മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.