സൗ​ഹൃ​ദ ക്രി​ക്ക​റ്റി​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച് രാ​ഷ്ട്രീ​യ​പ്പ​ട
Friday, February 28, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: രാ​ഷ്ട്രീ​യ​പ്പ​ട​യു​ടെ ഐ​ക്യ​ത്തി​ൽ ക​രു​ത്ത​രാ​യ പോ​സ്റ്റ​ൽ ടീം ​പ​ത​റി. ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ മിന്നിയ പോ​സ്റ്റ​ൽ ടീ​മി​നെ 12 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ പൊ​ളി​റ്റി​ക്ക​ൽ 11 പ്ര​സ് ക്ല​ബ് സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ കി​രീ​ടം നേടി. സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പ് വി​മു​ക്തി മി​ഷ​നും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലു​മാ​യി ചേ​ർ​ന്ന് പ്ര​സ്ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ക്യാ​പ്റ്റ​നും ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ വൈ​സ് ക്യാ​പ്റ്റ​നും പൊ​ളി​റ്റീ​ഷ്യ​ൻ 11, ഭാ​ഗ്യ​രാ​ജ് ക്യാ​പ്റ്റ​നാ​യ പോ​സ്റ്റ​ൽ 11മാ​യു​മാ​യാ​ണ് മ​ത്സ​രി​ച്ച​ത്.ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ലു​ള​ള ടൂ​ർ​ണ​മെ​ന്‍റി​ൽ എ ​ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യ പോ​സ്റ്റ​ൽ ടീ​മും ബി ​ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യ പൊ​ളി​റ്റീ​ഷ്യ​ൻ​സു​മാ​ണ് കി​രീ​ട​ത്തി​നാ​യി പൊ​രു​തി​യ​ത്. എ​ട്ട് ഓ​വ​ർ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ പൊ​ളി​റ്റീ​ഷ​ൻ​സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു.

തുടക്കം സാവധാനത്തിലെങ്കിലും ശി​ഹാ​ബ് (22), അ​ൻ​സ​ർ (19) എ​ന്നീ മ​ധ്യ​നി​ര​ക്കാ​രു​ടെ ക​രു​ത്തി​ൽ ഓ​വ​ർ പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ അ​വ​ർ 70 റ​ണ്‍​സ് എ​ടു​ത്തു. ഒ​രു ഓവ​റി​ൽ ഒ​ന്പ​ത് റ​ണ്‍​സ് ല​ക്ഷ്യ​വു​മാ​യി ര​ണ്ടാ​മ​ത് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച പോ​സ്റ്റ​ൽ ടീ​മി​ന് മു​റ​ക്ക് വി​ക്ക​റ്റ് വീ​ണ​ത് തി​രി​ച്ച​ടി​യാ​യി. രാ​ഹു​ലി​ന് മാ​ത്ര​മെ അ​ൽ​പ​മെ​ങ്കി​ലും പി​ടി​ച്ച് നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞു​ള്ളു.

18 റ​ണ്‍​സി​ന് രാ​ഹു​ൽ പു​റ​ത്താ​കു​ന്പോ​ൾ തി​രി​ച്ചു​വ​രാ​നാ​കാ​ത്ത വി​ധ​ത്തി​ൽ ടീ​മി​ന്‍റെ പ​ത​നം പൂ​ർ​ത്തി​യാ​യി​രു​ന്നു. പി​ന്നീ​ട് ച​ട​ങ്ങ് മാ​ത്ര​മാ​യ മ​ത്സ​ര​ത്തി​ൽ ഒ​ന്പ​ത് വി​ക്ക​റ്റി​ന് 58 റ​ണ്‍​സ് എ​ടു​ക്കാ​നെ പോ​സ്റ്റ​ലി​ന് ക​ഴി​ഞ്ഞു​ള്ളു.

എം​എ​ൽ​എ​മാ​രാ​യ രാ​ജു ഏ​ബ്ര​ഹാ​മും ചി​റ്റ​യം ഗോ​പ​കു​മാ​റും ഇ​ന്ന​ലെ​യും ഗ്രൗ​ണ്ടി​ലി​റ​ങ്ങി. രാ​ജു ഏ​ബ്ര​ഹാം അ​വ​സാ​ന​പ​ന്തി​ൽ ബാ​റ്റു ചെ​യ്യാ​നും ഇ​റ​ങ്ങി.ബി ​ഗ്രൂ​പ്പ് ജേ​താ​ക്ക​ളെ നി​ശ്ച​യി​ക്കു​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ മീ​ഡി​യ 11നെ ​അ​ഞ്ച് വി​ക്ക​റ്റ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പൊ​ളി​റ്റി​ഷ്യ​ൻ​സ് ഇ​ല​വ​ൻ ഫൈ​ന​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ലീ​ഗ ്മ​ത്സ​ര​ത്തി​ൽ പോ​സ്റ്റ​ൽ 11 എ​ക്സൈ​സ് 11 നെ ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫൈ​ന​ൽ ഉ​റ​പ്പി​ച്ച​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ക​ള​ക്ടേ​ഴ്സ് 11 എ​ക്സൈ​സ് 11നെ ​പ​രാ​ജ​യ​പ്പെ​ടു​ത്തി. രാ​വി​ലെ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ പി.​കെ. ജേ​ക്ക​ബ്, എ​ക്സൈ​സ് സി​ഐ കെ. ​മോ​ഹ​ന​ൻ എ​ന്നി​വ​രും ഉ​ച്ച​ക​ഴി​ഞ്ഞ് ലീ​ഗ് മ​ത്സ​ര​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് സു​ധീ​ർ, ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ പി. ​മോ​ഹ​ൻ​രാ​ജ് എ​ന്നി​വ​രും മു​ഖ്യാ​തി​ഥി​ക​ലാ​യി.

ടൂ​ർ​ണ​മെ​ന്‍റി​ലെ മാ​ൻ ഓ​ഫ് ദ ​സീ​രീ​സാ​യി പൊ​ളി​റ്റി​ഷ്യ​ൻ​സ് ഇ​ല​വ​നി​ലെ ഷി​ഹാ​ബും മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി പൊ​ളി​റ്റി​ഷ്യ​ൻ​സ് ഇ​ല​വ​നി​ലെ​ത​ന്നെ ആ​രി​ഫ് ഖാ​നും മി​ക​ച്ച ബാ​റ്റ്സ്മാ​നാ​യി ക​ള​ക്ടേ​ഴ്സ് 11 ലെ ​സാ​ബു​ദ്ദീ​നും ബൗ​ള​റാ​യി പോ​സ്റ്റ​ൽ ഇ​ല​വ​നി​ലെ രാ​ഹു​ൽ കൃ​ഷ്ണ​യും ഫീ​ൽ​ഡ​റാ​യി മീ​ഡി​യ 11ലെ ​ര​ഞ്ചി ഗോ​പി​നാ​ഥും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചാ​ന്പ്യ​ൻ​മാ​രാ​യ പൊ​ളി​റ്റി​ക്ക​ൽ 11ന് ​സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​ഐ. കൊ​ച്ചീ​പ്പ​ൻ​മാ​പ്പി​ള സ്മാ​ര​ക ട്രോ​ഫി സ​മ്മാ​നി​ച്ചു.

എം​എ​ൽ​എ​മാ​രാ​യ രാ​ജു ഏ​ബ്ര​ഹാം, ചി​റ്റ​യം ഗോ​പ​കു​മാ​ർ, വീ​ണാ ജോ​ർ​ജ്, ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡ് മൗ​ണ്ട് സി​യോ​ണ്‍ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ.​ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ സ​മ്മാ​നി​ച്ചു.സ​മാ​പ​ന യോ​ഗ​ത്തി​ൽ പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സൈ​സ് സി​ഐ കെ. ​മോ​ഹ​ന​ൻ, പ്ര​ഫ.​ഡി.​കെ. ജോ​ണ്‍, ഡോ.​ആ​ശി​ഷ് മോ​ഹ​ൻ​കു​മാ​ർ, പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​വി​ശാ​ഖ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.