ക​ണ്ണീ​ർ​ക്ക​ഥ​ക​ളൊ​ഴി​യാ​തെ ഭീ​തി​യു​മാ​യി ക​ർ​ഷ​ക​ർ ‌‌
Thursday, February 27, 2020 11:12 PM IST
റാ​ന്നി: വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ചാ​ത്ത​ൻ​ത​റ, കു​രു​ന്പ​ൻ മൂ​ഴി, മ​ണ്ണ​ടി​ശാ​ല, പ​രു​വ, ക​ക്കു​ടു​ക്ക, ന​വോ​ദ​യ പ്ര​ദേ​ശ​ങ്ങ​ളി​ലും നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ച​ണ്ണ, കു​ട​മു​രു​ട്ടി, കൊ​ച്ചു​കു​ളം തു​ട​ങ്ങി​യ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും കാ​ട്ടാ​ന​യും, പ​ന്നി​യും കു​ര​ങ്ങും മ​ര​പ്പ​ട്ടി​യും കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​ട​ന്നു ക​യ​റി കൃ​ഷി ന​ശി​പ്പി​ക്കു​ക നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​ട്ടു​ണ്ട്.
പ​തി​നാ​യി​ര​ങ്ങ​ൾ വാ​യ്പ​യെ​ടു​ത്ത് കൃ​ഷി ചെ​യ്തു​വ​രു​ന്ന ക​ർ​ഷ​ക​ന് കാ​ർ​ഷി​ക വൃ​ത്തി​യി​ൽ നി​ന്ന് ഒ​ന്നും ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്.
ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ൾ നി​ര​ത്തു​ന്പോ​ൾ നി​സാ​ര​വ​ത്ക​രി​ക്കു​ക​യും ലാ​ഘ​വ​ബു​ദ്ധി​യോ​ടെ കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് വ​നം വ​കു​പ്പി​നും അ​തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മു​ള്ള​തെ​ന്ന് പ​റ​യു​ന്നു. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടി​ൽ അ​ടു​ത്ത​യി​ടെ നി​ര​വ​ധി ക​ർ​ഷ​ക​സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചെ​ങ്കി​ലും അ​ധി​കൃ​ത​കേ​ന്ദ്ര​ങ്ങ​ൾ അ​ന​ങ്ങാ​പ്പാ​റ ന​യം ത​ന്നെ തു​ട​രു​ക​യാ​ണ്. ‌