പ്ര​ഥ​മാ​ധ്യാ​പ​ക​രെ ത​രം​താ​ഴ്ത്താ​നു​ള്ള നീ​ക്കം ച​ട്ട​വി​രു​ദ്ധം: കെ​പി​പി​എ​ച്ച്എ
Thursday, February 27, 2020 11:10 PM IST
കോ​ഴ​ഞ്ചേ​രി: 50 വ​യ​സു ക​ഴി​ഞ്ഞ പ്ര​ഥ​മാ​ധ്യാ​പ​ക​രെ ടെ​സ്റ്റ് യോ​ഗ്യ​ത​യു​ടെ പേ​രി​ൽ ത​രം താ​ഴ്ത്താ​നു​ള്ള നീ​ക്കം ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് കേ​ര​ള പ്രൈ​വ​റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.വി​ദ്യാ​ഭാ​സ അ​വ​കാ​ശ നി​യ​മം നി​ല​വി​ൽ വ​ന്ന​തി​നാ​ൽ കെ​ഇ​എ​ആ​ർ അ​പ്ര​സ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​ൽ പ​റ​യാ​ത്ത ഏ​തെ​ങ്കി​ലും കാ​ര്യ​ങ്ങ​ളി​ൽ കെ​ഇ​എ​ആ​ർ ബാ​ധ​ക​മാ​കു​മെ​ന്ന കോ​ട​തി വി​ധി​യും നി​ല​വി​ൽ ഉ​ണ്ട്.
ആ​ർ​ടി​ഇ നി​യ​മ​ത്തി​ൽ 19 വി​ഷ​യ​ങ്ങ​ളി​ൽ ച​ട്ട​മു​ണ്ടാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ കേ​ന്ദ്ര നി​യ​മം അ​നു​വ​ദി​ക്കു​ന്നു.
എ​ന്നാ​ൽ യോ​ഗ്യ​ത സം​ബ​ന്ധി​ച്ച നി​യ​മം 19 കാ​ര്യ​ങ്ങ​ളി​ൽ വ​രു​ന്നി​ല്ലെ​ന്ന് സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി.ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന ദു​ര​നു​ഭ​വ​ങ്ങ​ളെ മ​നോ​ബ​ല​ത്തോ​ടു​കൂ​ടി നേ​രി​ടാ​നും അ​തി​ജീ​വി​ക്കാ​നു​മു​ള്ള ക​രു​ത്ത് പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ പ്ര​ക​ട​മാ​ക്കു​ന്നു​ണ്ടെ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ​റ​ഞ്ഞു.
മാ​രാ​മ​ണ്‍ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ, എം.​ഐ. അ​ജി​കു​മാ​ർ, സു​നി​ൽ കൊ​ട്ടാ​ര​ക്ക​ര, ഷാ​ജി വി.​മാ​ത്യു, ബി. ​ഷി​ബു, കു​ര്യ​ൻ ഉ​മ്മ​ൻ, കെ.​എം. ജോ​ണ്‍​സ​ണ്‍, തോ​മ​സ് മാ​ത്യു, എ​ൽ. മി​നി, ശോ​ഭ​നാ​കു​മാ​രി, വ​സീ​ല ക​വി​രാ​ജ്, ഷേ​ർ​ളി സാ​മു​വേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ.​പി.​എ. ഉ​മ്മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഷേ​ർ​ളി സാ​മു​വേ​ൽ (കോ​ഴ​ഞ്ചേ​രി) - പ്ര​സി​ഡ​ന്‍റ്, ബീ​ന കെ. ​തോ​മ​സ് (ആ​റ·ു​ള), ഗാ​യ​ത്രീ​ദേ​വി (അ​ടൂ​ർ ) - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ബി. ​ഷി​ബു (വെ​ണ്ണി​ക്കു​ളം) - സെ​ക്ര​ട്ട​റി, ല​ളി​ത​മ്മ തോ​മ​സ് (കോ​ഴ​ഞ്ചേ​രി) - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, എം.​ഒ. ശ്രീ​ദേ​വി (പ​ന്ത​ളം), പി. ​ജ​യ​കു​മാ​രി (തി​രു​വ​ല്ല) - അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ലി​ജി സൂ​സ​ൻ ജോ​ണ്‍ (ആ​റ​ന്മു​ള) - ട്ര​ഷ​റാ​ർ.വ​സീ​ല ക​വി​രാ​ജ​ൻ (പ​ത്ത​നം തി​ട്ട) - വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍, ബി​നു ചെ​റി​യാ​ൻ (പു​ല്ലാ​ട്) - ക​ണ്‍​വീ​ന​ർ,എം.​എ. അ​ർ​ച്ച​ന (റാ​ന്നി ), ആ​നി തോ​മ​സ് (ആ​റ​ന്മു​ള) - ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.‌