മ​ദ​ർ മ​രി​യ റോ​സാ​രി​യോ ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം ‌‌
Thursday, February 27, 2020 11:10 PM IST
തി​രു​വ​ല്ല: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ക​ർ​മ​ല്ലീ​ത്ത ധ്യാ​നാ​ത്മ​ക ആ​വൃ​തി സ​മൂ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ക​യാ​യ മ​ദ​ർ മ​രി​യ റോ​സാ​രി​യോ​യു​ടെ 50-ാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ന് തു​ട​ക്ക​മാ​യി. തി​രു​വ​ല്ല സെ​ന്‍റ് ജോ​സ​ഫ് ക്ലോ​യി​സ്റ്റ്ഡ് കോ​ൺ​വെ​ന്‍റി​ൽ ന​ട​ന്ന സ​മൂ​ഹ​ബ​ലി​ക്ക് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, അ​മേ​രി​ക്ക -കാ​ന​ഡ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​പീ​ലി​പ്പോ​സ് മാ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ദ
ി​വ്യ​ബ​ലി​ക്കു ശേ​ഷം ക​ബ​റി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ഥ​ന​യും മ​ദ​റി​ന്‍റെ ജീ​വ​ച​രി​ത്രം ഉ​ൾ​കൊ​ള​ളു​ന്ന പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യു​ക​യും ചെ​യ്തു.
ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ഞ്ഞു​മ്മ​ൽ പ്രോ​വി​ൻ​സ് പ്രോ​വി​ൻ​ഷ്യ​ൽ ഫാ. ​അ​ഗ​സ്റ്റി​ൻ മു​ള്ളൂ​രി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. നാ​ളെ രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് വി​ജ​യ​പു​രം രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്തേ​ച്ചേ​രി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.‌