തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന് കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഒ​പ്പം പ​ദ്ധ​തി ‌
Thursday, February 27, 2020 11:08 PM IST
‌കോ​ന്നി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി 2019-20 ൽ ​ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന ഭി​ന്ന​ശേ​ഷി കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള തൊ​ഴി​ൽ പ​രി​ശീ​ല​നം "ഒ​പ്പം' എ​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ചു.
10 കു​ടും​ബ​ങ്ങ​ൾ​ക്ക് ബു​ക്ക് ബ​യ​ന്‍റിം​ഗി​നു​ള്ള പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കു​ന്ന​ത്. 75000 രൂ​പ​യാ​ണ് 5 ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​നാ​യി നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. പ​രി​ശീ​ല​ന​ത്തി​നു​ള്ള പേ​പ്പ​ർ തു​ട​ങ്ങി​യ വ​സ്തു​ക്ക​ൾ വാ​ങ്ങി ന​ൽ​കു​ന്ന​തു​ൾ​പ്പെ​ടെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ തു​ട​ർ പ​രി​ശീ​ല​ന​ത്തി​നും ബു​ക്ക് ബ​യ​ന്‍റിം​ഗ് യൂ​ണി​റ്റി​നും തു​ക വ​ക​യി​രു​ത്തി. കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഭി​ന്ന​ശേ​ഷി കു​ടും​ബ​ങ്ങ​ളു​ടെ പേ​രി​ൽ ബു​ക്കു​ക​ളും ര​ജി​സ്ട്ര​റു​ക​ളും ഉ​ൾ​പ്പെ​ടെ വി​പ​ണി​യി​ൽ ഇ​റ​ക്കു​ന്ന​തി​നാ​ണ് 'ഒ​പ്പം ' എ​ന്ന പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി അ​റി​യി​ച്ചു.
ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ​ൻ മോ​ഹ​ന​ൻ കാ​ലാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ, ദീ​നാ​മ്മ റോ​യ്, അ​നി​സാ​ബു, എ​സ്.​ബേ​ന​സീ​ർ, എ​ൻ. ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌