സ്കൂ​ളു​ക​ളി​ൽ ക്ലാ​സ് ലൈ​ബ്ര​റി​ക​ൾ തു​ട​ങ്ങും: മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ്
Thursday, February 27, 2020 11:08 PM IST
വ​ട​ശേ​രി​ക്ക​ര: സ്കൂ​ളു​ക​ളി​ൽ ക്ലാ​സ് ലൈ​ബ്ര​റി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളാ​യ​താ​യി മ​ന്ത്രി പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ്. വ​ട​ശേ​രി​ക്ക​ര ടി​ടി​ടി​എം​വി​എ​ച്ച്എ​സ്എ​സ് ശ​താ​ബ്ദി സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ ആ​ധു​നി​ക​വ​ത്ക​ര​ണ ന​ട​പ​ടി​ക​ളി​ലൂ​ടെ വ​ൻ മു​ന്നേ​റ്റം ഉ​ണ്ടാ​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മി​ക​ച്ച വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നു​ള്ള അ​വാ​ർ​ഡ് സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് സ​മ്മാ​നി​ച്ചു. അ​വാ​ർ​ഡ് തു​ക ക്ലാ​സ് ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ലേ​ക്ക് സ്കൂ​ളി​നു തി​രി​കെ ന​ൽ​കു​ന്ന​താ​യി മെ​ത്രാ​പ്പോ​ലീ​ത്ത അ​റി​യി​ച്ചു. ‌