10 ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍​ക്ക് ഈ ​വ​ര്‍​ഷം കു​ടി​വെ​ള്ള​മെ​ത്തി​ക്കും: കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി ‌
Thursday, February 27, 2020 11:08 PM IST
ഓ​ത​റ: സം​സ്ഥാ​ന​ത്ത് കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ഇ​ല്ലാ​ത്ത 10 ല​ക്ഷം കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് ഈ ​വ​ര്‍​ഷം കു​ടി​വെ​ള്ള​മെ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി. ഓ​ത​റ​യി​ല്‍ പു​തു​ക്കു​ള​ങ്ങ​ര പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​ര​ട്ടാ​ര്‍ പു​ന​രു​ജീ​വ​നം പൂ​ര്‍​ത്തി​യാ​യാ​ല്‍ എ​ല്ലാ വീ​ടു​ക​ളി​ലും വ​രു​മാ​നം ല​ഭി​ക്കു​ന്ന രീ​തി​യി​ല്‍ കൃ​ഷി തു​ട​ങ്ങാ​ന്‍ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ആ​ദി പ​മ്പ-​വ​ര​ട്ടാ​ര്‍ പു​ന​രു​ജീ​വ​നം ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ദി​യി​ലെ നീ​രൊ​ഴു​ക്കി​ന് ത​ട​സ​മാ​യി നി​ന്ന ക​ലു​ങ്കു​ക​ളു​ടെ സ്ഥാ​ന​ത്താ​ണ് പാ​ല​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്. പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റി​ല്‍ പ​ണം അ​നു​വ​ദി​ച്ച് സാ​ങ്കേ​തി​ക അ​നു​മ​തി അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു വ​രു​ക​യാ​ണ്.
പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ ഇ​ര​വി​പേ​രൂ​ര്‍ - ചെ​ങ്ങ​ന്നൂ​ര്‍ പു​തു​ക്കു​ള​ങ്ങ​ര പാ​ലം, കു​റ്റൂ​ര്‍ - തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ആ​ന​യാ​ര്‍ പാ​ലം എ​ന്നി​വ​യു​ടെ ഡി​സൈ​ന്‍ അ​ന്തി​മ​മാ​ക്കി ടെ​ന്‍​ഡ​ര്‍ ചെ​യ്തു.
ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ നാ​ലു പാ​ല​ങ്ങ​ളാ​ണ് ആ​ദ്യം നി​ര്‍​മി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് നാ​ലു പാ​ല​ങ്ങ​ള്‍ കൂ​ടി നി​ര്‍​മി​ക്കും. നാ​ല​ര കോ​ടി രൂ​പ​യാ​ണ് പ​ഴ​യ​കാ​വ് പ​രു​മൂ​ട്ടി​ല്‍ - മം​ഗ​ലം ഓ​ത​റ പ്ര​ദേ​ശ​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ ചെ​ല​വ്. ആ​ന​യാ​ര്‍ പാ​ല​ത്തി​ന്റെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ ന​ട​ത്താ​ന്‍ സാ​ധി​ക്കും. ‌