ഭാ​ഗ​വ​ത സ​പ്താ​ഹം, പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം
Wednesday, February 26, 2020 11:10 PM IST
കോ​ഴ​ഞ്ചേ​രി: കി​ട​ങ്ങ​ന്നൂ​ര്‍ നാ​ല്‍​ക്കാ​ലി​ക്ക​ല്‍ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ ഭാ​ഗ​വ​ത സ​പ്താ​ഹ​വും പ്ര​തി​ഷ്ഠാ വാ​ര്‍​ഷി​ക ഉ​ത്സ​വ​വും 28-മു​ത​ല്‍ മാ​ര്‍​ച്ച് ആ​റു വ​രെ ന​ട​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഇന്നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ചാ​ര്യ​വ​ര​ണ​വും 5.30-ന് ​പ​ള​ളി​മു​ക്ക​ത്ത് ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് യ​ജ്ഞ​വി​ഗ്ര​ഹം വ​ഹി​ച്ചു​ള​ള ഘോ​ഷ​യാ​ത്ര​യും ന​ട​ക്കും. ആ​റി​ന് യ​ജ്ഞ​ശാ​ല​യി​ല്‍ എ​ന്‍​എ​സ്എ​സ് ചെ​ങ്ങ​ന്നൂ​ര്‍ താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ​ന്‍. സു​കു​മാ​ര​പ​ണി​ക്ക​ര്‍ ഭ​ദ്ര​ദീ​പം തെ​ളി​യി​ക്കും.
ഏ​ഴി​ന് യ​ജ്ഞാ​ചാ​ര്യ ക​ല​ഞ്ഞൂ​ര്‍ ബാ​ബു​രാ​ജി​ന്‍റെ ഭാ​ഗ​വ​ത മാ​ഹാ​ത്മ്യ പ്ര​ഭാ​ഷ​ണം ന​ട​ക്കും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 6.30-ന് ​ഗ്ര​ന്ഥ ന​മ​സ്‌​കാ​രം, യ​ജ്ഞാ​രം​ഭം, ഏ​ഴ് മു​ത​ല്‍ ഭാ​ഗ​വ​ത​പാ​രാ​യ​ണം, 12-ന് ​ഭാ​ഗ​വ​ത പ്ര​ഭാ​ഷ​ണം, 12.45-ന് ​അ​ന്ന​ദാ​നം, 5.30-ന് ​നാ​രാ​യ​ണീ​യ​പാ​രാ​യ​ണം, എ​ട്ടി​ന് ഭ​ജ​ന എ​ന്നി​വ ന​ട​ക്കും. മാ​ര്‍​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം ആ​റി​ന് സ്വാ​മി സ​ദ്‌​സ്വ​രൂ​പാ​ന​ന്ദ സ​ര​സ്വ​തി​യു​ടെ ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണം, എ​ട്ടി​ന് ഭ​ക്തി​ഗാ​ന​സു​ധ. ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​ന് മ​ഹാ​മൃ​ത്യു​ഞ്ജ​യ​ഹോ​മം, വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ദ്യാ​ഗോ​പാ​ല​മ​ന്ത്രാ​ര്‍​ച്ച​ന.
മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​ര്‍​വൈ​ശ്വ​ര്യ​പൂ​ജ, രാ​ത്രി എ​ട്ടി​ന് വി​ല്ല​ടി​ച്ചാ​ന്‍ പാ​ട്ട്. നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശ​നീ​ശ്വ​ര​പൂ​ജ. അ​ഞ്ചി​ന് പ​ക​ല്‍ 12.45-ന് ​സ​മൂ​ഹ​സ​ദ്യ, മൂ​ന്നി​ന് അ​വ​ഭൃ​ത​സ്‌​നാ​ന ഘോ​ഷ​യാ​ത്ര. പ്ര​തി​ഷ്ഠാ വാ​ര്‍​ഷി​ക ദി​ന​മാ​യ ആ​റി​ന് രാ​വി​ലെ 8.30-ന് ​ക​ല​പൂ​ജ​ക​ള്‍, ക​ള​ഭ​പൂ​ജ, മ​ര​പ്പാ​ണി, 10-ന് ​ക​ല​ശാ​ഭി​ഷേ​കം, ക​ള​ഭാ​ഭി​ഷേ​കം, ഉ​ച്ച​പൂ​ജ, പ്ര​സാ​ദ​മൂ​ട്ട് എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ​ന്‍. ബാ​ല​കൃ​ഷ്ണ​പി​ള​ള, ജി.​പ്ര​ദീ​പ്, ആ​ര്‍ .അ​ജി​ത്ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ‌