പ​ഴ​വ​ങ്ങാ​ടി കൃ​ഷി​ഭ​വ​ൻ നി​ർ​മാ​ണം തു​ട​ങ്ങി ‌
Wednesday, February 26, 2020 11:10 PM IST
റാ​ന്നി: റാ​ന്നി - പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2019 -20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കൃ​ഷി​ഭ​വ​ൻ നി​ർ​മാ​ണം തു​ട​ങ്ങി. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​തു ഫ​ണ്ടി​ൽ നി​ന്നും 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം. ഇ​ട്ടി​യ​പ്പാ​റ മി​ന​ർ​വാ​പ​ടി ജം​ഗ്ഷ​നു സ​മീ​പം ആ​യു​ർ​വേ​ദാ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലാ​ണ് കൃ​ഷി​ഭ​വ​ൻ സ​ജ്ജ​മാ​കു​ന്ന​ത്. താ​ഴ​ത്തെ നി​ല​യി​ൽ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം കൃ​ഷി​ഭ​വ​നു ന​ൽ​കും. കാ​ർ​ഷി​കോ​ത്്പ​ന്ന​ങ്ങ​ളും സാ​ധ​ന സാ​മ​ഗ്രി​ക​ളും ഇ​വി​ടെ സൂ​ക്ഷി​ക്കും. ര​ണ്ടാംനി​ല​യി​ൽ കൃ​ഷി ഓ​ഫീ​സ​റു​ടെ മു​റി, മീ​റ്റിം​ഗ്ഹാ​ൾ, ജീ​വ​ന​ക്കാ​രു​ടെ മു​റി, വി​ശ്ര​മ​മു​റി, വ​രാ​ന്ത എ​ന്നി​വ​യു​ണ്ടാ​കും. കൃ​ഷി​ഭ​വ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി . ഈ​യാ​ഴ്ച ത​ന്നെ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തു​മെ​ന്ന് ജോ​സ​ഫ് കു​ര്യാ​ക്കോ​സ് അ​റി​യി​ച്ചു.‌