ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി സ​ഹാ​യ ഉ​പ​ക​ര​ണ നി​ര്‍​ണ​യ​വും സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ മു​ച്ച​ക്ര​വാ​ഹ​ന​വി​ത​ര​ണ​വും ‌
Wednesday, February 26, 2020 11:08 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന വി​ക​ലാം​ഗ​ക്ഷേ​മ കോ​ര്‍​പ​റേ​ഷ​നും വ​നി​താ​ശി​ശു​വി​ക​സ​ന വ​കു​പ്പും കേ​ര​ള സാ​മൂ​ഹ്യ​സു​ര​ക്ഷാ​മി​ഷ​നും ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ തെ​രെ​ഞ്ഞെ​ടു​ത്ത ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി വി​പു​ല​മാ​യ സ​ഹാ​യ ഉ​പ​ക​ര​ണ നി​ര്‍​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നും വി​വി​ധ ഐ​സി​ഡി​എ​സു​ക​ള്‍ മു​ഖേ​ന സ്വീ​ക​രി​ച്ചി​ട്ടു​ള​ള 350 അ​പേ​ക്ഷ​ക​ര്‍​ക്കാ​ണ് ഉ​പ​ക​ര​ണ നി​ര്‍​ണ​യം ന​ട​ത്തു​ന്ന​ത്.
മാ​ര്‍​ച്ച് ഒ​ന്നി​ന് രാ​വി​ലെ എ​ട്ട് മു​ത​ല്‍ കോ​ഴ​ഞ്ചേ​രി മാ​ര്‍​ത്തോ​മ്മാ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. ക്യാ​മ്പി​ല്‍ ഓ​ര്‍​ത്തോ, പി​എം​ആ​ര്‍, ഇ​എ​ന്‍‌​റ്റി, സൈ​ക്യാ​ട്രി വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​ര്‍ അ​പേ​ക്ഷ​ക​രെ പ​രി​ശോ​ധി​ച്ച് ശി​പാ​ര്‍​ശ ചെ​യ്യു​ന്ന വീ​ല്‍​ചെ​യ​ര്‍ ക്രെ​ച്ച​സ്, വാ​ക്കിം​ഗ് സ്റ്റി​ക്, ശ്ര​വ​ണ സ​ഹാ​യി​ക​ള്‍ തു​ട​ങ്ങി​യ നൂ​റോ​ളം ഉ​പ​ക​ര​ണ​ങ്ങ​ളും കൃ​ത്രി​മ കൈ​കാ​ലു​ക​ളും ഒ​രു മാ​സ​ത്തി​ന​കം നി​ര്‍​മി​ച്ച് വി​ത​ര​ണം ചെ​യ്യും.
വി​ക​ലാം​ഗ​ക്ഷേ​മ കോ​ര്‍​പ​റേ​ഷ​ന്‍ സം​സ്ഥാ​ന​ത്ത് 1000 കാ​ഴ്ച പ​രി​മി​ത​ര്‍​ക്ക് സ്മാ​ര്‍​ട്ട് ഫോ​ണ്‍ വി​ത​ര​ണം ചെ​യ്യും. ക്യാ​മ്പി​ല്‍ മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഇ​ല​ക്ട്രോ​ണി​ക് വീ​ല്‍​ചെ​യ​ര്‍ എ​ന്നി​വ​യു​ടെ വി​ത​ര​ണ​വും ന​ട​ത്തും. വി​ക​ലാം​ഗ ക്ഷേ​മ കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ പ​ര​ശു​വ​യ്ക്ക​ല്‍ മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് ജ​ന​പ്ര​തി​നി​ധി​ക​ളും മ​റ്റ് പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​ര്‍ എ​ട്ടി​ന് മു​മ്പാ​യി കോ​ഴ​ഞ്ച​രി മാ​ര്‍​ത്തോ​മ്മ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് . ഫോ​ണ്‍ - 0468 2329053.‌