കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സ് ന​വ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന് ‌
Wednesday, February 26, 2020 11:06 PM IST
‌പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ന​വ​തി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജെ​സി തോ​മ​സും പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫാ.​ഷൈ​ജു കു​ര്യ​നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
1931ൽ ​സ്ഥാ​പി​ത​മാ​യ സ്കൂ​ൾ 1998ൽ ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ടു. നി​ല​വി​ൽ മു​ഴു​വ​ൻ ക്ലാ​സു​ക​ളു​ടെ ഡി​ജി​റ്റ​ലൈ​സ് ചെ​യ്തു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​സ്കൂ​ൾ ന​വ​തി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി നി​ർ​വ​ഹി​ക്കും.
കാ​തോ​ലി​ക്കേ​റ്റ് ആ​ൻ​ഡ് എം​ഡി​സ്കൂ​ൾ​സ് മാ​നേ​ജ​ർ ഡോ.​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​വ​തി സ്മാ​ര​ക അ​സം​ബ്ലി ഹാ​ളി​ന്‍റെ സ​മ​ർ​പ്പ​ണം കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും. ഡോ.​ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രാ​യ സാ​ജ​ൻ ജോ​ർ​ജ്, മേ​രി വ​ർ​ഗീ​സ്, പി.​ജെ. ലി​സി എ​ന്നി​വ​രു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം ഡോ.​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും.
പ്ലാ​സ്റ്റി​ക് വി​മു​ക്ത കാ​ന്പ​സ് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​വി​ഷ്ക​രി​ക്കു​ന്ന ഹ​രി​ത വി​ദ്യാ​ല​യം പ​ദ്ധ​തി ആ​ന്േ‍​റാ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൊ​ഴി​ൽ ര​ഹി​ത​രാ​യ 20 ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്ക് ജീ​വ​നോ​പാ​ധി​ക​ൾ ന​ൽ​കും.
ന​വ​തി വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം സ​ഭാ​വൈ​ദി​ക ട്ര​സ്റ്റി ഫാ.​ഡോ. എം.​ഒ. ജോ​ണ്‍ നി​ർ​വ​ഹി​ക്കും. സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന 90 വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കും. പ​രി​സ്ഥി​തി സാ​മൂ​ഹി​ക പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ടൈ​റ്റ​സ് ജോ​ർ​ജ് നി​ർ​വ​ഹി​ക്കും.
പ​ത്ത​നം​തി​ട്ട മു​നി​സി പ്പാ​ലി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ മു​ഖ്യ ചു​മ​ത​ല​യി​ൽ റിം​ഗ് റോ​ഡി​ൽ 90 ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ന​ട്ട് മൂ​ന്ന് വ​ർ​ഷ​ത്തോ​ളം അ​തി​ന്‍റെ പ​രി​പാ​ല​നം ഏ​റ്റെ​ടു​ക്കും .സ്കൂ​ൾ ഗ​വേ​ണിം​ഗ് ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഫാ. ​കെ.​വി.​പോ​ൾ,ബാ​ബു പാ​റ​യി​ൽ, മാ​ത്യൂ​സ് മ​ഠ​ത്തേ​ത്ത്, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ സ​സ്യാ സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ൾ ആ​യി​രി​ക്കും.2019- 20 വ​ർ​ഷ​ത്തെ സ്കൂ​ൾ മാ​ഗ​സി​ൻ പ്ര​കാ​ശ​ന​ക​ർ​മ​വും ഈ ​അ​ധ്യ​യ​ന വ​ർ​ഷം ദേ​ശീ​യ​സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ സ്കൂ​ളി​ന്‍റെ അ​ഭി​മാ​ന​മു​യ​ർ​ത്തി​യ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.
എ​സ്ജി​എ​ഫ്ഐ. നാ​ഷ​ണ​ൽ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള ടീ​മി​നെ ന​യി​ച്ച ഈ ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി റി​യ മേ​രി ജോ​ണ്‍, ആ​ർ​ട്ടി​സ്റ്റി​ക് കേ​റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ്, റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​ന്പ്യ​ൻ ഷി​പ്പ് എ​ന്നി​വ​യി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​റി​യം വ​ർ​ഗീ​സ് എ​ന്നി​വ​രെ​യും യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യി​ൽ പി​ജി വി​ഭാ​ഗ​ത്തി​ൽ റാ​ങ്ക് ജേ​താ​ക്ക​ളാ​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ എ​സ്. ശ​ര​ണ്യ, എം. ​ആ​ര്യ, വി.​എ​ച്ച്. അ​ഞ്ഡു എ​ന്നി​വ​രെ​യും സം​സ്ഥാ​ന ശാ​സ്ത്ര​മേ​ള​യി​ലും സം​സ്ഥാ​ന യു​വ​ജ​നോ​ത്സ​വ​ത്തി​ലും എ ​ഗ്രേ​ഡ് നേ​ടി​യ പ്ര​തി​ഭ​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ മാ​ത്യു എം. ​ദാ​നി​യേ​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഡോ. ​മാ​ത്യു പി. ​ജോ​ർ​ജ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌