തൊ​പ്പി പോ​യ​പ്പോ​ൾ സ​മു​ദാ​യ​സ്നേ​ഹം ന​ടി​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​യ​ണം: വെ​ള്ളാ​പ്പ​ള്ളി ‌
Wednesday, February 26, 2020 11:06 PM IST
‌പ​ത്ത​നം​തി​ട്ട: സ​മു​ദാ​യ​ത്തി​നു വേ​ണ്ടി ഒ​രു ചു​ക്കും ചെ​യ്യാ​തെ സ്നേ​ഹം ന​ടി​ച്ചു വ​രു​ന്ന ത​ട്ടി​പ്പു​കാ​രെ​യും ത​രി​കി​ട​ക്കാ​രെ​യും തി​രി​ച്ച​റി​യ​ണ​മെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള​ളാ​പ്പ​ള​ളി ന​ടേ​ശ​ൻ. കോ​ന്നി എ​സ്എ​ൻ​ഡി​പി യോ​ഗം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ചി​ല​രെ​ല്ലാം ഇ​പ്പോ​ൾ സ​മു​ദാ​യ​ത്തി​ലേ​ക്ക് പു​ത്ത​നാ​യി വ​രി​ക​യാ​ണ്. തൊ​പ്പി പോ​യ​പ്പോ​ൾ സ​മു​ദാ​യ​ത്തി​ൽ ന​വോ​ത്ഥാ​ന​ത്തി​ന് ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. തൊ​പ്പി ത​ല​യി​ലു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ഇ​വ​ർ എ​വി​ടെ​യാ​യി​രു​ന്നു. രാ​ജ്യം ന​ന്നാ​ക്കാ​നോ സ​മു​ദാ​യം ന​ന്നാ​ക്കാ​നോ ഇ​വ​രാ​രെ​യും ക​ണ്ടി​ല്ല. ചി​ല​ർ സ​മു​ദാ​യ​ത്തി​ൽ അം​ഗം പോ​ലു​മ​ല്ലെ​ന്ന് ഇ​പ്പോ​ഴാ​ണ​റി​യു​ന്ന​ത്.
വ്യാ​ജ അം​ഗ​ത്വ ന​മ്പ​രി​ട്ട് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് വ​രെ​യാ​യ​വ​രു​ണ്ടെ​ന്ന് വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.സ​മു​ദാ​യ അം​ഗ​ങ്ങ​ൾ​ക്ക് അ​റി​വ് പോ​ര. തി​രി​ച്ച​റി​വു​ള​ള​വ​രാ​യി മാ​റ​ണം. ആ​രാ​ണ് അ​മ്മ, പെ​ങ്ങ​ൾ, മ​ക​ൾ ഇ​ന്നി​ങ്ങ​നെ തി​രി​ച്ച​റി​വി​ന്‍റെ പാ​ത​യി​ൽ കൂ​ടി സ​ഞ്ച​രി​ച്ചാ​ൽ മാ​ത്ര​മേ നാം ​ന​ന്നാ​വൂ​വെ​ന്ന് വെ​ള​ളാ​പ്പ​ള​ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ഡി. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​പ​ത്മ​കു​മാ​ർ,എ​സ്എ​ൻ​ഡി​പി യോ​ഗം എ​ഡ്യു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി സി.​പി.​സു​ദ​ർ​ശ​ന​ൻ, യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ മം​ഗ​ല​ത്ത്, യോ​ഗം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ടി.​പി.​സു​ന്ദ​രേ​ശ​ൻ, കൗ​ൺ​സി​ല​ർ എ​ബി​ൻ ആ​മ്പാ​ടി​യി​ൽ, എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റം​ഗം പ്ര​ഫ. വി.​എ​സ്. പ്രീ​ൺ, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. എം.​എ​ൻ.​സ​ലിം, എ​സ്എ​എ​സ് എ​സ്എ​ൻ​ഡി​പി യോ​ഗം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജു പു​ഷ്പ​ൻ, കി​ഴ​ക്കു​പു​റം കോ​ള​ജ് പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഡി.​സു​രേ​ഷ് കു​മാ​ർ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ർ ആ​ദ​ർ​ശ് രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌