പ​ത്ത​നം​തി​ട്ട​യി​ൽ സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ ഇ​ന്നാ​രം​ഭി​ക്കും ‌‌
Wednesday, February 26, 2020 11:06 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബും സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പ് വി​മു​ക്തി ല​ഹ​രി​വ​ർ​ജ്ജ​ന മി​ഷ​നും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലും ചേ​ർ​ന്നു ന​ട​ക്കു​ന്ന സൗ​ഹൃ​ദ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ക്കും.
ല​ഹ​രി​ക്കെ​തി​രെ കാ​യി​ക​ല​ഹ​രി എ​ന്ന സ​ന്ദേ​ശ​വു​മാ​യി ന​ട​ത്തു​ന്ന ര​ണ്ടു ദി​വ​സ​ത്തെ ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ എ, ​ബി ഗ്രൂ​പ്പു​ക​ളി​ലാ​യി ആ​റ് ടീ​മു​ക​ൾ മ​ത്സ​രി​ക്കു​ം. രാ​വി​ലെ ഏ​ഴി​ന് പ്ര​ഥ​മ മ​ത്സ​ര​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് ന​യി​ക്കു​ന്ന ക​ള​ക്ടേ​ഴ്സ് 11 ടീം ​പോ​സ്റ്റ​ൽ 11 മാ​യി ഏ​റ്റു​മു​ട്ടും. 8.30ന് ​ര​ണ്ടാം മ​ത്സ​ര​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ര​ട​ങ്ങു​ന്ന മീ​ഡി​യ 11 ഡോ​ക്ടേ​ഴ്സ് 11മാ​യി മ​ത്സ​രി​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ക്കും. വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി.​തോ​മ​സ്, രാ​ജു ഏ​ബ്ര​ഹാം, കെ.​യു. ജ​നീ​ഷ് കു​മാ​ർ എ​ന്നി​വ​രും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും അ​ട​ങ്ങു​ന്ന പൊ​ളി​റ്റീ​ഷ്യ​ൻ 11 ഡോ​ക്ടേ​ഴ്സ് 11 മാ​യി തു​ട​ർ​ന്ന് മ​ത്സ​രി​ക്കും.
നാ​ളെ രാ​വി​ലെ ഏ​ഴി​ന് പോ​സ്റ്റ​ൽ 11, എ​ക്സൈ​സ് 11 ടീ​മു​ക​ളും 8.30ന് ​ക​ള​ക്ടേ​ഴ്സ് 11, എ​ക്സൈ​സ് 11 ടീ​മു​ക​ളും ഏ​റ്റു​മു​ട്ടും. വൈ​കു​ന്നേ​രം പൊ​ളി​റ്റീ​ഷ്യ​ൻ​സ് 11, മീ​ഡി​യ 11 ടീ​മു​മാ​യു​ള്ള മ​ത്സ​ര​ത്തോ​ടെ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ക്കും. ര​ണ്ട് ഗ്രൂ​പ്പു​ക​ളി​ലെ​യും ചാ​ന്പ്യ​ൻ​മാ​ർ ത​മ്മി​ൽ ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടും.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ ട്രോഫികളും മൗണ്ട് സിയോൺ എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർ മാൻ ഡോ.ഏബ്രഹാം കലമ ണ്ണിൽ കാഷ് അവാർഡുദാനവും നിർവഹിക്കും.
പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌‌