പ്ര​ള​യ ധ​ന​സ​ഹാ​യം: പ്ര​ള​യ​സ​ഹാ​യം പ​ലി​ശ ന​ൽ​കി​യ​ത് 9.25 കോ​ടി ‌‌
Tuesday, February 25, 2020 11:10 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ ധ​ന​സ​ഹാ​യം ന​ല്കു​ന്ന​തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് മാ​തൃ​ക​യാ​ണെ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ. പ്ര​ള​യ ബാ​ധി​ത​രു​ടെ വാ​യ്പ​യ്ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന പ​ലി​ശ​യു​ടെ ജി​ല്ലാ ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട റോ​യ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ല്‍​എ . വാ​യ്പാ ലി​ശ ന​ല്കു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക മാ​ത്ര​മ​ല്ല അ​ത് സ​ര്‍​ക്കാ​ര്‍ ന​ല്കു​ക​യും ചെ​യ്തു.

ഇ​ന്ത്യ​യി​ല്‍ മ​റ്റൊ​രു സം​സ്ഥാ​ന​വും ഇ​ത് ചെ​യ്തി​ട്ടി​ല്ല. പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന റോ​ഡു​ക​ള്‍ പു​ന​ര്‍ നി​ര്‍​മി​ക്കാ​ന്‍ 1000 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.വാ​യ്പാ ഇ​ന​ത്തി​ല്‍ 124 കോ​ടി രൂ​പ ജി​ല്ല​യ്ക്ക് മാ​ത്ര​മാ​യി അ​നു​വ​ദി​ച്ചു. അ​തു​വ​ഴി 14000 കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​നാ​യി എ​ന്നും യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കു​ടും​ബ​ശ്രീ വ​ഴി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണ് റീ​സ​ര്‍​ജ​ന്‍റ് കേ​ര​ള ലോ​ണ്‍ സ്‌​കീ​മി​ലാ​ണ് പ​ലി​ശ ന​ൽ​കി​യ​ത്. പ്ര​ള​യ ബാ​ധി​ത​ര്‍​ക്ക് ഒ​റ്റ​ത്ത​വ​ണ സ​മാ​ശ്വാ​സ​മാ​യി 10,000 രൂ​പ ല​ഭി​ച്ച​വ​ര്‍​ക്കാ​ണ് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഗാ​ര്‍​ഹി​ക ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നും ജീ​വ​നോ​പാ​ധി​ക​ള്‍ നേ​ടു​ന്ന​തി​നും ആ​വ​ശ്യ​ക​ത ക​ണ​ക്കാ​ക്കി അ​വ​രെ കു​ടും​ബ​ശ്രീ അം​ഗ​മാ​ക്കി ഒ​രു കു​ടും​ബ​ശ്രീ അം​ഗ​ത്തി​ന് പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ വ​രെ പ​ലി​ശ ര​ഹി​ത വാ​യ്പ ഈ ​പ​ദ്ധ​തി വ​ഴി ന​ല്‍​കി​യ​ത്. ഈ ​വാ​യ്പ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍ വ​ഴി​യാ​ണ് ബാ​ങ്കി​ല്‍ നി​ന്നും ല​ഭ്യ​മാ​ക്കി​യ​ത്.

36 മു​ത​ല്‍ 48 വ​രെ മാ​സം കൊ​ണ്ട് ഒ​ന്പ​ത് ശ​ത​മാ​നം പ​ലി​ശ സ​ഹി​തം വാ​യ്പ തു​ക തി​രി​ച്ച​ട​യ്ക്കു​ക​യും വാ​യ്പ​യു​ടെ മു​ഴു​വ​ന്‍ പ​ലി​ശ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്നും അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ പ്ര​ള​യ​ബാ​ധി​ത അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍​ക്ക് 124.26 കോ​ടി രൂ​പ വാ​യ്പ ല​ഭ്യ​മാ​യി. 2020 മാ​ര്‍​ച്ച് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ​ലി​ശ ഇ​ന​ത്തി​ല്‍ ന​ല്‍​കേ​ണ്ട 9,25,60,844 രൂ​പ​യാ​ണ് അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

മി​ക​ച്ച പ്ര​ള​യാ​ന​ന്ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം ന​ട​ത്തി​യ​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് വേ​ണ്ടി എ​ഡി​എം അ​ല​ക്‌​സ് പി. ​തോ​മ​സ്, വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യി​ല്‍ നി​ന്നും പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. അ​യ​ല്‍ കൂ​ട്ട​ങ്ങ​ള്‍​ക്കു​ള്ള സ​ബ്‌​സി​ഡി വി​ത​ര​ണം വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യി​ല്‍ നി​ന്നും ആ​റ​ന്മു​ള കൈ​ര​ളി, നെ​ടു​മ്പ്രം ഗൃ​ഹ​ല​ക്ഷ്മി, നി​ര​ണം അ​നു​ഗ്ര​ഹ, പെ​രി​ങ്ങ​ര ഉ​ഷ​സ് അ​യ​ല്‍ കൂ​ട്ട​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി. ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ര്‍​കെ​എ​ന്‍​എ​സ് തു​ക ല​ഭ്യ​മാ​ക്കി​യ നെ​ടു​മ്പ്രം സി​ഡി​എ​സി​ന് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം ​എ​ല്‍ എ ​പു​ര​സ്‌​കാ​രം ന​ല്‍​കി. 2018 ലെ ​പ്ര​ള​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ തു​ക ന​ല്‍​കി​യ ക​ല​ഞ്ഞൂ​ര്‍ സി​ഡി​എ​സി​നും കു​റ്റൂ​ര്‍ സി​ഡി​എ​സി​നും ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നി​ര​ണം ബ്രാ​ഞ്ചി​നും നെ​ടു​മ്പ്രം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നും പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ന​ല്കി.

ഏ​റ്റ​വും കൂ​ടു​ത​ല്‍ തു​ക വാ​യ്പ അ​നു​വ​ദി​ച്ച സെ​ന്‍​ട്ര​ല്‍ ബാ​ങ്കി​നും ഐ​സി​ഐ​സി​ഐ ബാ​ങ്കി​നും പ്ര​ത്യേ​ക പു​ര​സ്‌​കാ​ര​ങ്ങ​ള്‍ കൈ​മാ​റി.

എ​ഡി​എം അ​ല​ക്‌​സ് പി. ​തോ​മ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​രാ​ജ് ജേ​ക്ക​ബ്, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​വി​ധു, സ​ഹ​ക​ര​ണ സം​ഘം ജോ​യ​ന്‍റ് ര​ജി​സ്ട്രാ​ര്‍ എം.​ജി പ്ര​മീ​ള, ജി​ല്ലാ ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ര്‍ വി.​വി​ജ​യ​കു​മാ​ര​ന്‍, കു​ടും​ബ​ശ്രീ എ​ഡി​എം​സി​മാ​രാ​യ കെ.​എ​ച്ച്.​സ​ലീ​ന, എ​ല്‍. ഷീ​ല, ഡി​പി​എം എം.​എ​ഫ് മു​കേ​ഷ് കു​മാ​ര്‍, ഐ​സി​ഐ​സി​ഐ ബാ​ങ്ക് പ്ര​തി​നി​ധി ര​ഞ്ജി​ത്ത് കു​മാ​ര്‍, സെ​ന്‍​ട്ര​ല്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പ്ര​തി​നി​ധി എ​ബ്ര​ഹാം, ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് നി​ര​ണം ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ ക​ല്പ​ന പി. ​ആ​ന​ന്ദ്, നെ​ടു​മ്പ്രം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി മ​നു​ഭാ​യി മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌