ജി​ല്ല​യി​ല്‍ അ​ര​ക്ഷി​താ​വ​സ്ഥ​യും വി​ക​സ​ന സ്തം​ഭ​ന​വു​മെ​ന്ന് ഡി​സി​സി
Saturday, February 22, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ സ​മീ​പ​കാ​ല​ത്തെ​ങ്ങു​മു​ണ്ടാ​കാ​ത്ത വി​ധം അ​ര​ക്ഷി​താ​വ​സ്ഥ​യും വി​ക​സ​ന​സ്തം​ഭ​ന​വും നി​ല​നി​ല്‍​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​നു​വ​രി 18 മു​ത​ല്‍ ഫെ​ബ്രു​വ​രി 19 വ​രെ ന​ട​ത്തി​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ജ്വാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 529 കി​ലോ​മീ​റ്റ​ര്‍ കാ​ല്‍​ന​ട​യാ​യി സ​ഞ്ച​രി​ച്ച് ജ​ന​ങ്ങ​ളു​മാ​യി ന​ട​ത്തി​യ സം​വാ​ദ​ത്തി​ലാ​ണ് നാ​ട്ടി​ലെ അ​ര​ക്ഷി​താ​വ​സ്ഥ ഇ​ത്ര​മാ​ത്രം രൂ​ക്ഷ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തെ​ന്ന് പ്ര​സി​ഡ​ന്‍റും ഡി​സി​സി ഭാ​ര​വാ​ഹി​ക​ളും പ​റ​ഞ്ഞു.

പൗ​ര​ത്വ നിയമഭേ​ദ​ഗ​തിയേ ത്തെത്തു​ട​ര്‍​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​ട്ടു​ള്ള ന​യ​ങ്ങ​ളു​ടെ പേ​രി​ലു​ള്ള ആ​ശ​ങ്ക ഒ​രു ഭാ​ഗ​ത്ത് നി​ല​നി​ല്‍​ക്കു​മ്പോ​ള്‍ത​ന്നെ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ള്‍ ജ​ന​ജീ​വി​തം കൂ​ടു​ത​ല്‍ ദു​രി​ത​മ​യ​മാ​ക്കു​ന്നു.

ജ​ന​കീ​യ​മാ​യ സ​മീ​പ​ന​രീ​തി​ക​ള​ല്ല കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്ന് ബാ​ബു ജോ​ര്‍​ജ് കു​റ്റ​പ്പെ​ടു​ത്തി.കു​ടി​വെ​ള്ള​ക്ഷാ​മം, വി​ക​സ​ന​സ്തം​ഭ​നം, ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ത​ക​ര്‍​ച്ച തു​ട​ങ്ങി​യ​വ ജി​ല്ല​യൊ​ട്ടാ​കെ നി​ല​നി​ല്‍​ക്കു​ന്നു. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ വി​ക​സ​ന​മേ​ഖ​ല​യി​ല്‍ ചെ​ല​വ​ഴി​ക്കേ​ണ്ട ഫ​ണ്ട് ട്ര​ഷ​റി​യി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

ബി​ല്ലു​ക​ള്‍ പാ​സാ​ക്കി ന​ല്‍​കാ​ത്ത​തു​മൂ​ലം സാ​മ്പ​ത്തി​ക​വ​ര്‍​ഷാ​വ​സാ​ന​ത്തി​ലും വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് സ്തം​ഭി​ക്കു​ന്ന​ത്.കാ​ര്‍​ഷി​ക​മേ​ഖ​ല അ​പ്പാ​ടെ ത​ക​ര്‍​ച്ച​യി​ലാ​ണ്. ജ​പ്തി ന​ട​പ​ടി​ക​ളും മ​റ്റു​മാ​യി ബാ​ങ്കു​ക​ള്‍ ക​ര്‍​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു. നെ​ല്ലു​വി​ല​യാ​യി ന​ല്‍​കി​യ പ​ണം ക​ര്‍​ഷ​ക​ര്‍ തി​രി​ച്ച​ട​ച്ചി​ല്ലെ​ന്ന പേ​രി​ല്‍ സ​ര്‍​ഫാ​സി നി​യ​മ​മാ​ണ് പ്ര​യോ​ഗി​ക്കു​ന്ന​ത്.

പ്ര​ള​യ​ബാ​ധി​ത​രാ​യ വ്യാ​പാ​രി​ക​ള്‍​ക്കു​മേ​ലും സ​ര്‍​ഫാ​സി നി​യ​മം പ്ര​യോ​ഗി​ക്കു​ക​യാ​ണ് ബാ​ങ്കു​ക​ള്‍. വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്ത കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും ബാ​ങ്കു​ക​ളെ ഭ​യ​ന്നാ​ണ് ജീ​വി​ക്കു​ന്ന​ത്. മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള കാ​ല​യ​ള​വി​ല്‍ പോ​ലും ക​ര്‍​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

പ്ര​ള​യ​ബാ​ധി​ത​രാ​യ ആ​ളു​ക​ള്‍​ക്കു ന​ല്‍​കി​യ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം പോ​ലും തി​രി​കെ പി​ടി​ക്കു​ന്ന സ​മീ​പ​ന​മു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി പ​രാ​തി​ക​ള്‍ ഡി​സി​സി യാ​ത്ര​യി​ല്‍ ല​ഭി​ച്ചു. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലു​ണ്ടാ​യ ത​ള​ര്‍​ച്ച​യും കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​വും ജി​ല്ല​യി​ലെ പൊ​തു​വി​ക​സ​ന​രം​ഗ​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു.

വി​ല​ക്ക​യ​റ്റ​വും വ്യാ​പാ​ര​മാ​ന്ദ്യ​വും മ​റ്റൊ​രു പ്ര​ധാ​ന വി​ഷ​യ​മാ​യി നി​ല​നി​ല്‍​ക്കു​ന്നു. കാ​ട്ടു​മൃ​ഗ​ശ​ല്യ​വും വ​ര​ള്‍​ച്ച​യു​ടെ രൂ​ക്ഷ​ത​യും ക​ര്‍​ഷ​ക​രെ തെ​ല്ലൊ​ന്നു​മ​ല്ല ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും ബാ​ബു ജോ​ര്‍​ജ് പ​റ​ഞ്ഞു. പോ​ലീ​സ് രാ​ജ് ജി​ല്ല​യി​ല്‍ കൊ​ടി​കു​ത്തി​വാ​ഴു​ന്നു.

കൊ​ല്ല​മു​ള സ്വ​ദേ​ശി ജ​സ്‌​ന​യു​ടെ തി​രോ​ധാ​നം, നി​ര​വ​ധി ദു​രൂ​ഹ​മ​ര​ണ​ങ്ങ​ള്‍ ഇ​വ​യി​ല്‍ അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യി​ല്ല. മ​ല​യോ​ര മേ​ഖ​ല​യി​ല്‍ പ​ട്ട​യ​ത്തി​ന്‍റെ പേ​രി​ല്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ള​ല്ലാ​തെ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. തെ​രു​വു​നാ​യ ശ​ല്യം, ടി​പ്പ​റു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ല്‍ എ​ന്നി​വ ജ​ന​ങ്ങ​ളു​ടെ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​ണ്.

ജി​ല്ല​യി​ലെ പ്ര​ധാ​ന സം​സ്ഥാ​ന പാ​ത​യാ​യ പു​ന​ലൂ​ര്‍ - പൊ​ന്‍​കു​ന്നം പു​ന​ര്‍​നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ഉ​ദ്ഘാ​ട​ന മാ​മാ​ങ്ക​ങ്ങ​ളി​ല്‍ മാ​ത്ര​മാ​യി ഒ​തു​ക്കാ​നു​ള്ള​ശ്ര​മ​മാ​ണെ​ന്നും കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്വ​പ്‌​ന പ​ദ്ധ​തി​യാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണെ​ന്നും ബാ​ബു ജോ​ര്‍​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​രേ​ഷ് കു​മാ​ര്‍, വെ​ട്ടൂ​ര്‍ ജ്യോ​തി പ്ര​സാ​ദ്, റി​ങ്കു ചെ​റി​യാ​ന്‍, കാ​ട്ടൂ​ര്‍ അ​ബ്ദു​ള്‍ സ​ലാം എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.