സ്റ്റേ​ഡി​യം ജം​ഗ്ഷ​ന്‍ ന​വീ​ക​ര​ണം; ര​ണ്ടാം​ഘ​ട്ട​ത്തി​നു തു​ട​ക്ക​മാ​യി
Saturday, February 22, 2020 10:28 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ല്‍ സ്റ്റേ​ഡി​യം ജം​ഗ്ഷ​ന്‍ വീ​തി​കൂ​ട്ട​ല്‍ ജോ​ലി​ക​ളു​ടെ ഭാ​ഗ​മാ​യി റോ​ഡി​നു സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു. പ​ത്ത​നം​തി​ട്ട ടൗ​ണി​ല്‍ നി​ന്നു​ള്ള റോ​ഡ് എ​ത്തി​ച്ചേ​രു​ന്ന ഭാ​ഗ​ത്തു​നി​ന്ന് സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ജം​ഗ്ഷ​നി​ലേ​ക്കു​ള്ള റിം​ഗ് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. നേ​ര​ത്തെ അ​ഴൂ​ര്‍ ജം​ഗ്ഷ​ന്‍ റിം​ഗ് റോ​ഡി​നും കൈ​പ്പ​ട്ടൂ​ര്‍ റോ​ഡി​നും സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ച്ചി​രു​ന്നു.

നി​ല​വി​ലെ നി​ര്‍​മാ​ണം കൂ​ടി പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ സ്റ്റേ​ഡി​യം ജം​ഗ്ഷ​ന്‍ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​കും. ജം​ഗ്ഷ​ന്‍ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​നു​വ​ദി​ച്ച 25 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ഴ​ത്തെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. ജം​ഗ്ഷ​ന്‍ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. റോ​ഡി​ല്‍ റി​ഫ്‌​ള​ക്ട​റു​ക​ള്‍ അ​ട​ക്കം സ്ഥാ​പി​ച്ച് ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കും. റിം​ഗ് റോ​ഡു​ക​ളും കൈ​പ്പ​ട്ടൂ​ര്‍ പ​ത്ത​നം​തി​ട്ട റോ​ഡും സ​ന്ധി​ക്കു​ന്ന സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ലെ തി​ര​ക്കി​ല്‍ അ​പ​ക​ട​ങ്ങ​ളും പ​തി​വാ​യി​രു​ന്നു.

ട്രാ​ഫി​ക് ലൈ​റ്റ് ഗ​താ​ഗ​തം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​റ്റും അ​മി​ത​വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍​പെ​ടാ​റു​ണ്ട്. ഇ​ട​തു​വ​ശം തി​രി​ഞ്ഞു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍​ക്ക് സി​ഗ്ന​ല്‍ കാ​ത്തു​കി​ട​ക്കാ​തെ ത​ന്നെ എ​ല്ലാ വ​ശ​ത്തേ​ക്കും തി​രി​ഞ്ഞു പോ​കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ല്‍ ഒ​രു​ക്കു​ന്ന​ത്.

ടൗ​ണി​ല്‍ നി​ന്നു​ള്ള റോ​ഡി​ല്‍ നി​ന്ന് സ്റ്റേ​ഡി​യ​ത്തി​ന്‍റെ വ​ശ​ത്തു​കൂ​ടി​യു​ള്ള അ​ഴൂ​ര്‍ റോ​ഡി​ലേ​ക്കു​ള്ള ഭാ​ഗം മാ​ത്ര​മാ​ണ് ഇ​നി വി​ക​സി​പ്പി​ക്കാ​നു​ള്ള​ത്. സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള വ​ഴി കൂ​ടി ആ​രം​ഭി​ക്കു​ന്ന ഭാ​ഗ​മാ​യ​തി​നാ​ല്‍ ന​വീ​ക​ര​ണം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. റിം​ഗ് റോ​ഡു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണം ന​ഗ​ര​സ​ഭ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും വി​വി​ധ പ​ദ്ധ​തി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​തേ​വ​രെ പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​ട്ടി​ല്ല.