സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഇ​ന്ന്
Saturday, February 22, 2020 10:28 PM IST
മു​ണ്ടി​യാ​ക്ക​ൽ: സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളിയിൽ എം​സി​വൈ​എം മു​ണ്ടി​യാ​ക്ക​ൽ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യം എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പും മ​രു​ന്നു​വി​ത​ര​ണ​വും ഇ​ന്നു രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30 വ​രെ ന​ട​ത്തും.

കാ​ർ​ഡി​യോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​ൻ, ഡ​യ​ബ​റ്റോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ തു​ട​ർ ചി​കി​ത്സ​യ്ക്കു​ള്ള സൗ​ക​ര്യം കോ​ട്ട​യം എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ണെ​ന്ന് യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മ​ണ്ണി​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ബി​ൻ ഷാ​ജി, ട്ര​സ്റ്റി സ​ണ്ണി മു​ണ്ടി​യാ​ക്ക​ൽ, കോ-ഓ​ർ​ഡി​നേ​റ്റ​ർ ജോ​യ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.