എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ക​രി​ദി​നം ആ​ച​രി​ച്ചു
Saturday, February 22, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ വ​കു​പ്പ് ജി​വ​ന​ക്കാ​രോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യ്ക്കും നീ​തി നി​ഷേ​ധ​ത്തി​നു​മെ​തി​രെ ജി​ല്ല​യി​ൽ ക​രി​ദി​നാ​ച​ര​ണ​ത്തോ​ടൊ​പ്പം പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യും ന​ട​ത്തി.
പ​ത്താം​ശ​ന്പ​ള ക​മ്മീ​ഷ​ൻ ശിപാ​ർ​ശ ചെ​യ്ത വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെ ശ​ന്പ​ള സ്കെ​യി​ൽ അ​ടി​യ​ന്തര​മാ​യി ന​ട​പ്പാ​ക്കു​ക, വി​എ​ഫ്എ, ഒ​എ സ്ഥാ​ന​ക്ക​യ​റ്റം അ​നു​വ​ദി​ക്കു​ക, ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ത​സ്തി​ക​യി​ൽ ര​ണ്ടാ​മ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് നി​ഷേ​ധി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക. ലാ​ന്‍റ് അ​ക്വി​സി​ഷ​ൻ സ്പെ​ഷ​ൽ ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന നാ​ലു മാ​സ​ത്തെ ശ​ന്പ​ളം അ​ടി​യ​ന്ത​ര​മാ​യി ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​ക​ട​നം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​ഴു​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കോ​ശി മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജി​ൻ ഐ​പ് ജോ​ർ​ജ്, സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​എ​സ്. വി​നോ​ദ്കു​മാ​ർ, ഷി​ബു​മ​ണ്ണ​ടി, കെ.​ജി. റോ​യി അ​ൻ​വ​ർ ഹു​സൈ​ൻ, വേ​ണു​ഗോ​പാ​ല​പി​ള്ള, യു. ​അ​നി​ല, ഷൈ​നു ശാ​മു​വേ​ൽ, പി. ​പ്ര​ശാ​ന്ത് കു​മാ​ർ, പി.​എ​സ്. മ​നോ​ജ് കു​മാ​ർ, അ​ബു​കോ​ശി, വി​ഷ്ണു സ​ലിം​കു​മാ​ർ, ഡി.​ഗീ​ത, റീ​ന അ​ജു, തോ​മ​സ് ആ​ങ്ങ​മു​ഴി പ്ര​സം​ഗി​ച്ചു.