ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളെ അ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ
Saturday, February 22, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഭൂ​മി​ത്ര സേ​ന ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ " ഒൗ​ഷ​ധ സ​സ്യ വി​ദ​ഗ്ധ​നോ​ടൊ​പ്പം ഒ​രു ദി​നം' എ​ന്ന പ​രി​പാ​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ചു.

സ്കൂ​ളി​ന്‍റെ പ​രി​സ​ര​ത്തും തൊ​ട്ട​ടു​ത്ത വ​യ​ലി​ന്‍റെ ക​ര​യി​ലും ഒ​ക്കെ ഉ​ള്ള നി​ര​വ​ധി ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളെ കു​ട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി ന​ൽ​കി​യ​ത് തെ​ങ്ങ​മം സ്വ​ദേ​ശി​യും ഒൗ​ഷ​ധ സ​സ്യ വി​ദ​ഗ്ധ​നു​മാ​യ മാ​ധ​വ​ക്കു​റു​പ്പാ​ണ്.

മു​ക്കു​റ്റി, പൂ​വാം​കു​റു​ന്ത​ൽ, ഒ​രു​വേ​ര​ൻ, ത​ഴു​താ​മ, എ​രു​മ​നാ​ക്ക്, തു​ന്പ എ​ന്നീ ഒൗ​ഷ​ധ സ​സ്യ​ങ്ങ​ളെ കാ​ണി​ച്ചു പ​രി​ച​യ​പ്പെ​ടു​ത്തി​യ മാ​ധ​വ​ക്കു​റു​പ്പ് അ​വ​യു​ടെ ഒൗ​ഷ​ധ ഗു​ണ​ങ്ങ​ളും വി​ശ​ദ​മാ​ക്കി.സ്കൂ​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള ഒൗ​ഷ​ധ സ​സ്യ ഉ​ദ്യാ​ന​ത്തി​ൽ ഉ​ള്ള ഇ​രു​വേ​ലി, ച​തു​ര കു​റി​ഞ്ഞി, ക​രി​മ​ഞ്ഞ​ൾ, കു​ടു​ക്ക​മൂ​ലി, ഗ​രു​ഡ​പ്പ​ച്ച, സോ​മ​ല​ത എ​ന്നീ അ​പൂ​ർ​വ​ സ​സ്യ​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​ക​ളും ഒൗ​ഷ​ധ​ഗു​ണ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി​യ​പ്പോ​ൾ അ​വ എ​ല്ലാം ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​തി​യ അ​റി​വാ​യി​രു​ന്നു. കൂ​ടു​ത​ൽ ഒൗ​ഷ​ധ സ​സ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ഉ​ദ്യാ​നം വി​പു​ലീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഭൂ​മി​ത്ര സേ​ന ക്ല​ബ്.

തു​ട​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി രാ​ജേ​ഷ് ജി. ​അ​ക്ലേ​ത്ത് മാ​ധ​വ​ക്കു​റു​പ്പി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ആ​ർ. ദി​ലീ​പ്, ഭൂ​മി​ത്ര സേ​ന ക്ല​ബ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ആ​ർ. ഗീ​തു, വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഞ്ജ​ലി. ആ​ർ. നാ​യ​ർ, അ​ഖി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.