ജ​ല​വി​ത​ര​ണ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​വേ​ച​നം കാ​ട്ടു​ന്നു​വെ​ന്ന്
Saturday, February 22, 2020 10:26 PM IST
ചു​ങ്ക​പ്പാ​റ: ജ​ല​അ​ഥോ​റി​റ്റി മ​ല​മ്പാ​റ​ മേ​ജ​ര്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ കു​ന്ന​നോ​ലി ടാ​ങ്കി​ല്‍ നി​ന്നും കു​ടി​വെ​ള്ളം വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ല്‍ വി​വേ​ച​നം കാ​ട്ടു​ന്ന​താ​യി പ​രാ​തി. കു​ടി​വെ​ള്ള ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യി​ട്ടു​ള്ള വി​ത​ര​ണ​ക്കു​ഴ​ലു​ക​ളി​ല്‍ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ജ​ല​അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​കു​ന്നി​ല്ല.

നി​ര്‍​മ​ല​പു​രം, നാ​ഗ​പ്പാ​റ മേ​ഖ​ല​ക​ളി​ല്‍ കു​ടി​വെ​ള്ളം ല​ഭ്യ​മാ​യി​ട്ട് പ​ത്തു ദി​വ​സം ക​ഴി​ഞ്ഞു. പൈ​പ്പ് ലൈ​നി​ന്‍റെ വാ​ല്‍​വ് മി​നി​റ്റ് തു​റ​ന്ന് നൂ​റ് ലി​റ്റ​ര്‍ വെ​ള്ളം പോ​ലും ല​ഭി​ക്കു​ന്ന​തി​നു മു​മ്പ് വാ​ല്‍​വ് അ​ട​യ്ക്കു​ന്ന പ്ര​വ​ണ​ത​യാ​ണു​ള്ള​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പൈ​പ്പു​ക​ളി​ല്‍ നൂ​ല്‍ പോ​ലെ​യാ​ണ് ഇ​വി​ട​ങ്ങ​ളി​ല്‍ ക ുടി​വെ​ള്ളം ല​ഭി​ക്കു​ന്ന​ത്,വെ​ള്ളം ധാ​രാ​ള​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ആ​ഴ്​ച​യി​ല്‍ ര​ണ്ടും മൂ​ന്നും പ്ര​വ​ശ്യം ജ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​നു് ഉ​ദ്യോ​ഗ​സ്ഥ ലോ​ബി​ക​ളും ക​രാ​റു​കാ​രും ശ്ര​മി​ക്കു​ന്ന​താ​യും ആ​ക്ഷേ​പം ഉ​യ​രു​ന്നു.

വാ​ല്‍​വ് തു​റ​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍ സാ​മ്പ​ത്തി​ക ലാ​ഭം നോ​ക്കി പ്ര​ഷ​റും സ​മ​യ​വും കു​റ​ച്ച് വാ​ല്‍​വ് പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​താ​യി കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.
മ​ല്ല​പ്പ​ള്ളി -തി​രു​വ​ല്ല ജ​ല​അ​ഥോ​റി​റ്റി ഓ​ഫീസു​ക​ള്‍ ഈ ​പ്ര​ശ്‌​ന​ത്തി​ന് അ​ടി​യ​ന്തര പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ല്‍ ഉ​പ​രോ​ധ​മ​ട​ക്ക​മു​ള്ള പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് തീ​രു​മാ​നം.