പ​റ​ന്ത​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി കൂ​ദാ​ശ​യ്ക്ക് ഒ​രു​ക്ക​മാ​യി ‌
Friday, February 21, 2020 10:58 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ലെ പ​റ​ന്ത​ൽ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ഇ​ന്നു ന​ട​ക്കും.
രാ​വി​ലെ ഒ​ന്പ​തി​ന് പു​തി​യ ദേ​വാ​ല​യ​ത്തോ​ട​നു​ബ​ന്ധി​ച്ച ക​ൽ​ക്കു​രി​ശി​ന്‍റെ കൂ​ദാ​ശ​യും മാ​ർ ബ​സേ​ലി​യോ​സ് ക​ർ​ദി​നാ​ൾ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യ്ക്കും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ​ക്കും സ്വീ​ക​ര​ണ​വും.
9.30ന് ​ദേ​വാ​ല​യ​ത്തി​ന്‍റെ വി​ശു​ദ്ധ മൂ​റോ​ൻ കൂ​ദാ​ശ ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ്, ഡോ.​ജോ​ഷ്വാ മാ​ർ ഇ​ഗ്്നാ​ത്തി​യോ​സ്, യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം എ​ന്നി​വ​രു​ടെ സ​ഹ​കാ​ർ​മി​ക​ത്വ​ത്തി​ലും ന​ട​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യ്ക്ക് ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം.
ഇ​ട​വ​കാം​ഗം ഫാ.​ജോ​സ് ക​ള​വി​ള​യു​ടെ പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച സ്തോ​ത്ര കു​ർ​ബാ​ന നാ​ളെ രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കും. 1947ൽ ​വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ നാ​മ​ത്തി​ൽ എം​സി റോ​ഡ​രി​കി​ൽ പ​റ​ന്ത​ലി​ൽ ആ​രം​ഭി​ച്ച ഇ​ട​വ​ക​യു​ടെ പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണം 2015ലാ​ണ ്ആ​രം​ഭി​ച്ച​ത്.
കൂ​ദാ​ശ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ഇ.​ഒ. ജോ​ണ്‍, നി​ർ​മാ​ണ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നി​ബു ഫി​ലി​പ്പ്, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി​യം​ഗം റോ​ബി​ൻ റെ​ജി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌