ക​ള്‍​ച്ച​റ​ല്‍ ട്വി​ന്നിം​ഗ് പ്രോ​ഗ്രാം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Friday, February 21, 2020 10:54 PM IST
അ​ടൂ​ർ: പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​നി​മ​യം 2020 എ​ന്ന ക​ള്‍​ച്ച​റ​ല്‍ ട്വി​ന്നിം​ഗ് പ്രോ​ഗ്രാ​മി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​ടൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
അ​ടൂ​ര്‍, കോ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​ന്പ​ത് സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും 80 കു​ട്ടി​ക​ളാ​ണു പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. അ​ടൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​ന്ധു തു​ള​സീ​ധ​ര​ക്കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​മ​ഗ്ര​ശി​ക്ഷ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​വി.​അ​നി​ല്‍ , സ​മ​ഗ്ര ശി​ക്ഷാ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​എ. സി​ന്ധു, ജോ​സ് മാ​ത്യു, എ.​പി. ജ​യ​ല​ക്ഷ്മി, അ​ടൂ​ര്‍ ബി​പി​ഒ ടി.​സൗ​ദാ​മി​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ന്‍ മെം​ബ​ര്‍ ബി. ​സ​തി​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
നാ​ടി​ന്‍റെ ച​രി​ത്രം, സാം​സ്‌​കാ​രി​ക വൈ​വി​ധ്യം, ക​ല, ഭാ​ഷാ​സ​വി​ശേ​ഷ​ത​ക​ള്‍, തൊ​ഴി​ല്‍, ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ള്‍, ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ള്‍ എ​ന്നി​വ വി​നി​മ​യം 2020-ലൂ​ടെ കു​ട്ടി​ക​ള്‍ പ​ങ്കു​വച്ചു.
ആ​ത്മാ​വി​ഷ്‌​കാ​ര​പ​ര​മാ​യ ര​ച​ന​ക​ള്‍, വി​വ​ര​ണ​ങ്ങ​ള്‍, അ​നു​ഭ​വ​ക്കു​റി​പ്പു​ക​ള്‍ എ​ന്നി​വ പ​രി​പാ​ടി​യി​ല്‍ കു​ട്ടി​ക​ള്‍ ത​യാ​റാ​ക്കി.