ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലേ​ക്ക് ന​വീ​ക​രി​ച്ച റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു ‌
Friday, February 21, 2020 10:54 PM IST
റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ​യി​ലെ കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡു​ക​ളും ബൈ​പാ​സ് റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ട റോ​ഡ് ന​വീ​ക​രി​ച്ചു. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​
എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും നാ​ലു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കോ​ൺ​ക്രീ​റ്റ് ചെ​യ്ത റോ​ഡാ​ണി​ത്. റോ​ഡി​ന്‍റെ തു​ട​ക്ക ഭാ​ഗം നേ​ര​ത്തെ പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​പ​യോ​ഗി​ച്ച് കോ​ൺ​ക്രീ​റ്റ് ചെ​യ്തി​രു​ന്നു. ഇ​നി മ​ധ്യ​ഭാ​ഗ​ത്തു​ള്ള ഏ​താ​നും മീ​റ്റ​റാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.
ഈ ​ഭാ​ഗ​ത്തോ​ടു ചേ​ർ​ന്ന് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ടൂ​റി​സം കോം​പ്ല​ക്സ് നി​ർ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് നേ​ര​ത്തെ വി​ട്ടു​കൊ​ടു​ത്ത സ്ഥ​ല​മാ​ണ്. മ​റ്റൊ​രു വ​കു​പ്പി​നു വി​ട്ടു ന​ൽ​കി​യ​തി​നാ​ൽ ഇ​നി കെ​ട്ടി​ടം പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മേ ഇ​തി​നു സ​മീ​പ​മു​ള്ള റോ​ഡി​ൽ നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ത്താ​ൻ ക​ഴി​യൂ​വെ​ന്നാ​ണ് വാ​ദ​ഗ​തി.
ഏ​താ​യാ​ലും ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യ പാ​ത​യു​ടെ മു​ക്കാ​ൽ ഭാ​ഗ​വും പൂ​ർ​ത്തി​യാ​യ സ​ന്തോ​ഷ​ത്തി​ലാ​ണ് യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി സു​രേ​ഷ്, പൊ​ന്നി തോ​മ​സ്, അ​നി​ൽ തു​ണ്ടി​യി​ൽ, അ​നു ടി. ​സാ​മു​വ​ൽ, ബെ​റ്റ്സി കെ. ​ഉ​മ്മ​ൻ, കെ.​കെ. സു​രേ​ന്ദ്ര​ൻ, ഗോ​പ​കു​മാ​ർ, അ​ജ​യ​ൻ എ​സ്. പ​ണി​ക്ക​ർ, എ​ൻ.​പി. സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌‌