പ്ര​ള​യ​ത്തി​ൽ മു​ങ്ങി! വാ​യ്പാ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ വ്യാ​പാ​രി​ക​ൾ​ക്കു​ മേ​ൽ ബാ​ങ്കു​ക​ൾ ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചു
Thursday, February 20, 2020 10:55 PM IST
പ​ത്ത​നം​തി​ട്ട: മ​ഹാ​പ്ര​ള​യ​ത്തി​ൽ സ​ക​ല​തും ന​ഷ്ട​പ്പെ​ട്ട് വാ​യ്പാ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ വ്യാ​പാ​രി​ക​ൾ​ക്കു​മേ​ൽ ബാ​ങ്കു​ക​ൾ ജ​പ്തി ന​ട​പ​ടി​ക​ള​ട​ക്കം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി നി​ല​നി​ൽ​ക്കു​ന്പോ​ൾ ബാ​ങ്കു​ക​ൾ ആ​രം​ഭി​ച്ച ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ കാ​ർ​ഷി​ക ക​ട​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ് നി​ല​വി​ൽ മൊ​റ​ട്ടോ​റി​യം നി​ല​വി​ലു​ള്ള​തെ​ന്നും വ്യാ​പാ​രി വാ​യ്പ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ഒ​രു നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ബാ​ങ്കു​ക​ളു​ടെ നി​ല​പാ​ട്.

2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ വ്യാ​പാ​ര​മേ​ഖ​ല​യ്ക്ക് ഏ​റ്റ​വു​മ​ധി​കം ന​ഷ്ടം നേ​രി​ട്ട റാ​ന്നി, അ​യി​രൂ​ർ, ആ​റ​ന്മു​ള പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ൾ​ക്കാ​ണ് ബാ​ങ്കു​ക​ളി​ൽ നി​ന്നു ജ​പ്തി, സ​ർ​ഫെ​യ്സിം​ഗ് ന​ട​പ​ടി​ക​ൾ​ക്കു​ള്ള നോ​ട്ടീ​സ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

വ​സ്തു​ക്ക​ൾ ബാ​ങ്കു​ക​ളി​ൽ ജാ​മ്യ​മാ​യി ന​ൽ​കി എ​ടു​ത്തി​ട്ടു​ള്ള വാ​യ്പ​ക​ളി​ൽ മു​ൻ​കാ​ല നോ​ട്ടീ​സു​ക​ൾ പ​രി​ഗ​ണി​ച്ച് നേ​രി​ട്ട് ലേ​ല​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്ന സ​ർ​ഫെ​യ്സിം​ഗ്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാ​യ്പ​ക​ളി​ൽ 60 ദി​വ​സ​ത്തെ നോ​ട്ടീ​സ് ന​ൽ​കി ഇ​ത്ത​ര​ത്തി​ൽ ബാ​ങ്കി​നു ന​ട​പ​ടി ന​ട​ത്താ​നാ​കും. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് കോ​ട​തി ഇ​ട​പ​ടെ​ലി​ൽ ത​ന്നെ ബാ​ങ്കു​ക​ൾ​ക്ക് വ​സ്തു ഏ​റ്റെ​ടു​ക്കാ​നാ​കും.ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ധി​ക്കു പു​റ​ത്താ​യ വ്യാ​പാ​രി​ക​ളാ​ണ് ഏ​റെ​യും ബു​ദ്ധി​മു​ട്ടി​ലാ​യ​ത്.

പ്ര​ള​യ​ത്തി​ൽ ന​ഷ്ടം നേ​രി​ട്ട വ്യാ​പാ​രി​ക​ൾ ന​ല്ലൊ​രു പ​ങ്കും ഇ​ൻ​ഷ്വ​റ​ൻ​സ് എ​ടു​ത്തി​രു​ന്നി​ല്ല. റാ​ന്നി ടൗ​ണ്‍ മേ​ഖ​ല​യി​ൽ ഒ​ട്ടു​മി​ക്ക വ്യാ​പാ​രി​ക​ൾ​ക്കു വ​ൻ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. 2018ലെ ​ഓ​ണം ല​ക്ഷ്യ​മാ​ക്കി എ​ടു​ത്തി​രു​ന്ന സ്റ്റോ​ക്കാ​ണ് പ്ര​ള​യ​മെ​ടു​ത്ത​ത്. വാ​യ്പ​യെ​ടു​ത്താ​ണ് പ​ല​രും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യി​രു​ന്ന​ത്. ത​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്ന ഒ​ന്നി​ലേ​റെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ വെ​ള്ളം ക​യ​റി ന​ശി​ച്ച​വ​രു​മു​ണ്ട്.

അ​യി​രൂ​ർ, ആ​റ​ന്മു​ള പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പാ​ര​മേ​ഖ​ല​യ്ക്കു വ​ൻ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. വ്യാ​പാ​രി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ഉ​ജ്ജീ​വ​നം പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും അ​തി​ൽ നി​ന്നു​ള്ള ആ​നു​കൂ​ല്യ​വും അ​ധി​കം​പേ​ർ​ക്കും ല​ഭി​ച്ചി​ല്ല.

ബാ​ങ്കു​ക​ളു​ടെ നി​ല​പാ​ട്

റ​വ​ന്യു റി​ക്ക​വ​റി നോ​ട്ടീ​സ് ല​ഭി​ച്ച​വ​ർ​ക്ക് വാ​യ്പ തി​രി​ച്ച​ട​വി​ന് വീ​ണ്ടും സാ​വ​കാ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​വ​ർ ബാ​ങ്കു​മാ​യി ച​ർ​ച്ച ന​ട​ത്തി ഗ​ഡു​ക്ക​ളാ​യി വാ​യ്പാ​തു​ക തി​രി​കെ അ​ട​യ്ക്കാ​നാ​കും. 36 മാ​സം​വ​രെ കാ​ലാ​വ​ധി ഇ​ത്ത​ര​ത്തി​ൽ ന​ൽ​കു​ന്നു​ണ്ട്. മ​ഹാ​പ്ര​ള​യ​ത്തി​നു​ശേ​ഷം സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച കാ​ർ​ഷി​ക മൊ​റ​ട്ടോ​റി​യ​ത്തി​ന്‍റെ കാ​ലാ​വ​ധി 2019 സെ​പ്റ്റം​ബ​റി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​ത് മാ​ർ​ച്ചു​വ​രെ നീ​ട്ടി തീ​രു​മാ​ന​വു​മു​ണ്ടാ​യി. വ്യാ​പാ​രി വാ​യ്പ​ക​ളി​ൽ തീ​രു​മാ​നെ​ടു​ത്തി​ട്ടി​ല്ലെ​ന്നു പ​റ​യു​ന്നു. വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ വ്യാ​പാ​രി വാ​യ്പ​ക​ൾ റീ ​ഷെ​ഡ്യൂ​ൾ​ഡ് ചെ​യ്തു ന​ൽ​കാ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ആ​നു​കൂ​ല്യം വ്യാ​പാ​രി​ക​ൾ തേ​ടി​യി​ട്ടി​ല്ലെ​ന്നാ​ണ് ബാ​ങ്കു​ക​ളു​ടെ നി​ല​പാ​ട്.