കൊ​റോ​ണ: ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള​ത് ര​ണ്ടു പേ​ര്‍ മാ​ത്രം
Thursday, February 20, 2020 10:55 PM IST
പ​ത്ത​നം​തി​ട്ട: കൊ​റോ​ണ (കോ​വി​ഡ് 19) രോ​ഗ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ര​ണ്ടു പേ​ര്‍ മാ​ത്ര​മാ​ണ് വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​എ.​എ​ല്‍. ഷീ​ജ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​രും ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ലി​ല്ല. അ​ന്താ​രാ​ഷ്ട്ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് രോ​ഗ​നി​രീ​ക്ഷ​ണ​വും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും തു​ട​രേ​ണ്ട​തു​ണ്ട്. സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാ​തെ ജി​ല്ല​യി​ല്‍ കോ​ള​ജു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.