പ്ര​ള​യ​ബാ​ധി​ത​രു​ടെ വാ​യ്പ​യ്ക്ക് സ​ർ​ക്കാ​ർ പ​ലി​ശ ന​ൽ​കും; ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം 25 ന്
Thursday, February 20, 2020 10:55 PM IST
പ​ത്ത​നം​തി​ട്ട: പ്ര​ള​യ ബാ​ധി​ത​രു​ടെ വാ​യ്പ​യ്ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന പ​ലി​ശ​യു​ടെ ജി​ല്ലാ ത​ല വി​ത​ര​ണോ​ദ്ഘാ​ട​നവും ആ​ര്‍​കെ​എ​ല്‍​എ​സ് വാ​യ്പ​യു​ടെ പ​ലി​ശ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നവും 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പ​ത്ത​നം​തി​ട്ട റോ​യ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മ​ന്ത്രി കെ.​രാ​ജു ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.
വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, രാ​ജു ഏ​ബ്ര​ഹാം, ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, കെ.​യു. ജ​നീ​ഷ് കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ ദേ​വി, പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ റോ​സ്‌​ലി​ന്‍ സ​ന്തോ​ഷ്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പി.​കെ. ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.
ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ പ​ക​ച്ചു​പോ​യ ജ​ന​ത​യ്ക്ക് ത​ങ്ങ​ളു​ടെ ജീ​വി​ത​വും ജീ​വ​നോ​പാ​ധി​ക​ളും തി​രി​ച്ച് പി​ടി​ക്കു​ന്ന​തി​നു​ള്ള കൈ​താ​ങ്ങ് ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കു​ടും​ബ​ശ്രീ വ​ഴി ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​യാ​ണ് റീ​സ​ര്‍​ജ​ന്‍റ് കേ​ര​ള ലോ​ണ്‍ സ്‌​കീം.

പ്ര​ള​യ ബാ​ധി​ത​ര്‍​ക്ക് ഒ​റ്റ​ത്ത​വ​ണ സ​മാ​ശ്വാ​സ​മാ​യി 10,000 രൂ​പ ല​ഭി​ച്ച​വ​ര്‍​ക്കാ​ണ് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ഗാ​ര്‍​ഹി​ക ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​നും ജീ​വ​നോ​പാ​ധി​ക​ള്‍ നേ​ടു​ന്ന​തി​നും ആ​വ​ശ്യ​ക​ത ക​ണ​ക്കാ​ക്കി അ​വ​രെ കു​ടും​ബ​ശ്രീ അം​ഗ​മാ​ക്കി ഒ​രു കു​ടും​ബ​ശ്രീ അം​ഗ​ത്തി​ന് പ​ര​മാ​വ​ധി 1,00,000 രൂ​പ വ​രെ പ​ലി​ശ ര​ഹി​ത വാ​യ്പ ഈ ​പ​ദ്ധ​തി വ​ഴി ന​ല്‍​കി​യ​ത്. ഈ ​വാ​യ്പ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍ വ​ഴി ബാ​ങ്കി​ല്‍ നി​ന്നും ല​ഭ്യ​മാ​ക്കി.

36 മു​ത​ല്‍ 48 വ​രെ മാ​സം കൊ​ണ്ട് ഒ​ന്പ​തു ശ​ത​മാ​നം പ​ലി​ശ സ​ഹി​തം വാ​യ്പ തു​ക തി​രി​ച്ച​ട​യ്ക്കു​ക​യും വാ​യ്പ​യു​ടെ മു​ഴു​വ​ന്‍ പ​ലി​ശ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്നും അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ പ്ര​ള​യ​ബാ​ധി​ത അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍​ക്ക് 124.26 കോ​ടി രൂ​പ വാ​യ്പ ല​ഭ്യ​മാ​യി. 2020 മാ​ര്‍​ച്ച് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ​ലി​ശ ഇ​ന​ത്തി​ല്‍ ന​ല്‍​കേ​ണ്ട 9,25,60,844 രൂ​പ​യാ​ണ് ഇ​പ്പോ​ള്‍ അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.