പെ​രു​നാ​ട് - അ​ത്തി​ക്ക​യം പ​ദ്ധ​തി​യി​ൽ വെ​ള്ള​മെ​ത്തി​യി​ല്ല ! വ​ര​ൾ​ച്ച​യി​ൽ ഉ​രു​കി നാ​ട്
Thursday, February 20, 2020 10:52 PM IST
റാ​ന്നി: വേ​ന​ൽ ക​ടു​ത്ത​തോ​ടെ നാ​ട് ക​രി​യു​ന്നു. കു​ടി​ക്കാ​നും കു​ളി​ക്കാ​നും വെ​ള്ളം തേ​ടി നാ​ട്ടു​കാ​ർ അ​ല​യു​ന്നു. നി​ർ​ദി​ഷ്ട പെ​രു​നാ​ട് - അ​ത്തി​ക്ക​യം ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യി​ൽ വെ​ള്ള​മെ​ത്തു​ന്ന​തും കാ​ത്ത് പെ​രു​നാ​ട്, നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ. പ​ദ്ധ​തി​ക്കാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച് ഇ​തേ​വ​രെ വെ​ള്ള​മെ​ത്തി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.

പെ​രു​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മാ​യി നി​ല​വി​ൽ ജ​ല​വി​ത​ര​ണം ന​ട​ത്തി വ​രു​ന്ന പ​ദ്ധ​തി​യു​ടെ കി​ണ​റ്റി​ൽ നി​ന്നും വെ​ള്ളം പൈ​പ്പി​ലൂ​ടെ മു​ണ്ട​ൻ​മ​ല​യു​ടെ അ​ടി​വാ​ര​ത്ത് പ​ണി തീ​ർ​ത്തി​ട്ടു​ള്ള പ്ലാ​ന്‍റി​ലെ​ത്തി​ച്ച ശേ​ഷം ബ​ഥ​നി മ​ല​യു​ടെ മു​ക​ൾ ഭാ​ഗ​ത്ത് നി​ർ​മി​ക്കു​ന്ന ടാ​ങ്കി​ലെ​ത്തി​ച്ച് അ​വി​ടെ നി​ന്നും നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു ടാ​ങ്കു​ക​ളി​ലെ​ത്തി​ച്ച് ജ​ല​വി​ത​ര​ണം ന​ട​ത്തു​ക​യാ​ണ് ല​ക്ഷ്യം.

ഇ​തി​ൽ പെ​രു​നാ​ട്ടി​ലെ മു​ണ്ട​ൻ​മ​ല​യി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ക​യും പ്ര​ധാ​ന റോ​ഡു​ക​ളി​ൽ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ബ​ഥ​നി മ​ല​യി​ലെ പ്ര​ധാ​ന ടാ​ങ്കി​ന്‍റെ​യും നാ​റാ​ണം​മൂ​ഴി​യി​ലെ ര​ണ്ടു ടാ​ങ്കു ക​ളു​ടെ​യും നി​ർ​മാ​ണം തു​ട​ങ്ങി​യി​ട്ടി​ല്ല. ബ​ഥ​നി മ​ല​യി​ൽ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളും ചേ​ർ​ന്ന് നി​ർ​ദ്ദി​ഷ്ട സം​ഭ​ര​ണ ടാ​ങ്കി​നാ​യി സ്ഥ​ലം വാ​ങ്ങി​യി​ട്ട് ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. ഇ​വി​ടെ നി​ന്നും നാ​റാ​ണം​മൂ​ഴി​യി​ലേ​ക്കു​ള്ള പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ൽ 80 ശ​ത​മാ​നം പ്ര​ദേ​ശ​ങ്ങ​ളി​ലും പൈ​പ്പു സ്ഥാ​പി​ച്ചെ​ങ്കി​ലും നി​ർ​ദ്ദി​ഷ്ട ടാ​ങ്കു​ക​ൾ പ​ണി​യേ​ണ്ട സ്ഥ​ല​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പൈ​പ്പു​ലൈ​ൻ ഇ​നി​യും പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്.നാ​റാ​ണം​മൂ​ഴി​യി​ൽ ചെ​മ്പ​ൻ​മു​ടി​യി​ലും പ​ഞ്ചാ​ര​മു​ക്കി​നു സ​മീ​പ​വു​മാ​ണ് പ​ദ്ധ​തി​ക്കാ​യി ടാ​ങ്കു​ക​ൾ പ​ണി​യാ​ൻ ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത് .

ഇ​വി​ടെ സ്ഥ​ലം വാ​ങ്ങി​യി​ട്ട് ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി​ട്ടും നി​ർ​മാ​ണ​മാ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
ടാ​ങ്കു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യ ഡി​സൈ​ൻ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​തൊ​ഴി​ച്ചാ​ൽ എ​ന്ന​ത്തേ​ക്ക് പ​ണി​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മി​ല്ല. ടാ​ങ്കു​ക​ൾ നി​ർ​മി​ക്കു​മെ​ന്നു മാ​ത്ര​മാ​ണ് വാ​ഗ്ദാ​നം.

പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ക​ൾ ജ​ല അ​ഥോ​റി​റ്റി അ​ടൂ​ർ പ്രോ​ജ​ക്ട് ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ 2017ൽ ​അ​നു​മ​തി ല​ഭി​ച്ചി​രു​ന്ന​താ​ണ്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശ​മെ​ങ്കി​ലും 2020 ആ​രം​ഭ​ത്തി​ൽ പോ​ലും പൈ​പ്പു​ലൈ​നി​ന്‍റെ സ്ഥാ​പി​ക്ക​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ലൈ​ൻ നി​ർ​മാ​ണം അ​ല​സ​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​യ ശേ​ഷം പെ​രു​നാ​ട് - അ​ത്തി​ക്ക​യം റോ​ഡി​ന്‍റെ വി​ക​സ​ന സ​മ​യ​ത്തും ഈ ​വ​ർ​ഷ​മാ​ദ്യം ന​ട​ന്ന ചെ​ത്തോ​ങ്ക​ര - അ​ത്തി​ക്ക​യം റോ​ഡി​ന്‍റെ ടാ​റിം​ഗ് സ​മ​യ​ത്തും റോ​ഡു വെ​ട്ടി​ക്കു​ഴി​ച്ച് പൈ​പ്പു സ്ഥാ​പി​ക്ക​ലി​നി​റ​ങ്ങി​യ​ത് നാ​ട്ടു​കാ​രു​ടെ​യും പൊ​തു​മ​രാ​മ​ത്ത്‌ വി​ഭാ​ഗ​ത്തി​ന്‍റെ​യും പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. പി​ന്നീ​ട്‌ എം​എ​ൽ​എ ഇ​ട​പെ​ട്ട് ചെ​ത്തോ​ങ്ക​ര - അ​ത്തി​ക്ക​യം റോ​ഡു നി​ർ​മാ​ണം നി​ർ​ത്തി​വ​യ്പി​ച്ച് പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ച്ച ശേ​ഷം റോ​ഡ് ഉ​ട​ൻ വി​ട്ടു ന​ൽ​കാ​ൻ ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രോ​ടു നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

പെ​രു​നാ​ട്ടി​ലേ​തു​ൾ​പ്പെ​ടെ​യു​ള്ള ടാ​ങ്കു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മേ​മെ പ​ദ്ധ​തി ജ​ല​വി​ത​ര​ണ​ത്തി​ന് സ​ജ്ജ​മാ​കു​ക​യു​ള്ളു. ഇ​ക്കാ​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ളും ജ​ല അ​ഥോ​റി​റ്റി​യും മെ​ല്ല​പ്പോ​ക്കു ന​യം തു​ട​രു​ക​യാ​ണ്.