ഏ​ഴം​കു​ള​ത്ത് കും​ഭ​ഭ​ര​ണി ഉ​ത്സ​വം 28 മു​ത​ൽ
Thursday, February 20, 2020 10:52 PM IST
അ​ടൂ​ർ: ഏ​ഴം​കു​ളം ദേ​വി​ക്ഷേ​ത്ര ത്തി​ലെ കും​ഭ​ഭ​ര​ണി ഉ​ത്സ​വം 28 മു​ത​ൽ മാ​ർ​ച്ച് ര​ണ്ടു വ​രെ ന​ട​ക്കും.28 ന് ​രാ​വി​ലെ ഏ​ഴി​ന് ല​ളി​താ​സ​ഹ​സ്ര നാ​മ​ജ​പം, 9 ന് ​മ​ല​ക്കു​ട എ​ഴു​ന്ന​ള്ള ത്ത്, 11 ​ന് കാ​വി​ല​ടി​യ​ന്തി​രം നു​റും പാ​ലും, വൈ​കു​ന്നേ​രം 6.45 ന് ​ദേ​വീ​ക ടാ​ക്ഷം ജീ​വ​കാ​രു​ണ്യ സ​ഹാ​യ നി ​ധി വി​ത​ര​ണം.

ഏ​ഴി​ന് മ​ത​പ്ര​ഭാ​ഷ​ണം, എ​ട്ടി​ന് നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, 29 ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ന​വ​കം​പൂ​ജ, വൈ​കു​ന്നേ​രം നാ​ലി​ന് എ​ഴു​ന്ന​ള്ള​ത്ത്, കെ​ട്ടു​കാ​ഴ്ച്ച, ക​ള​മെ​ഴു​തി പാ​ട്ട്, രാ​ത്രി എ​ട്ടി​ന് എ​തി​രേ​ല്പ്, 9.30 ന് ​ഗാ​ന​മേ​ള, 12.30ന് ​നൃ​ത്ത സം​ഗീ​ത നാ​ട​കം, പു​ല​ർ​ച്ചെ 3.30 മു​ത​ൽ എ​ഴു​ന്ന​ള്ള​ത്ത് ആ​ലു​വി​ള​ക്ക്, മാ​ർ​ച്ച് ഒ​ന്നി​നു രാ​വി​ലെ 6 മു​ത​ൽ വ​ഴി​പാ​ട് തൂ​ക്ക​ങ്ങ​ൾ. ഇ​ക്കു​റി ഇ​തേ​വ​രെ 603 തൂ​ക്ക​ങ്ങ​ളാ​ണു​ള്ള​ത്. നേ​ര​ത്തെ തൂ​ക്ക​വ​ഴി പാ​ടി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ശി​വ​രാ​ത്രി മു​ത​ലും ക​ന്നി തൂ​ക്ക​ക്കാ​ർ മ​ക​ര ഭ​ര​ണി​നാ​ൾ മു​ത​ലു​മാ​ണ് വ്ര​തം ആ​രം​ഭി​ക്കു​ന്ന​ത്