ന​ഗ​ര​ത്തി​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ക​ർ​ശ​ന​മാ​ക്കും; ഇ​ന്നു മു​ത​ൽ പ​രി​ശോ​ധ​ന​യും പി​ഴ​യി​ടീ​ലും
Thursday, February 20, 2020 10:52 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ ഇ​ന്നു മു​ത​ൽ ക​ർ​ശ​ന​മാ​ക്കും. സ​ർ​ക്കാ​ർ ഉ​ത്ത​ര​വു പ്ര​കാ​രം ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ പി​ടി​ച്ചെ​ടു​ത്ത് പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ്്‌ലിൻ സ​ന്തോ​ഷ് അ​റി​യി​ച്ചു.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ ്പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന.ആ​ദ്യ​ത​വ​ണ പി​ടി​ക്ക​പ്പെ​ട്ടാ​ൽ 10,000 രൂ​പ​യാ​ണ് പി​ഴ. ര​ണ്ടാ​മ​ത​വ​ണ 25,000 രൂ​പ​യും മൂ​ന്നാം​ത​വ​ണ 50,000 രൂ​പ​യും പി​ഴ ഈ​ടാ​ക്കും. തു​ട​ർ​ന്ന് സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നാ​നു​മ​തി റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും.
നി​രോ​ധ​നം സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. നി​രോ​ധ​നം നി​ല​വി​ൽ വ​ന്ന​ശേ​ഷം ന​ട​ന്ന പ​രി​ശോ​ധ​യി​ൽ ഏ​ക​ദേ​ശം 250 കി​ലോ​ഗ്രാം പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

ഇ​ന്ന​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​ൻ മു​ത​ൽ ന​ഗ​ര​സ​ഭ ഓ​പ്പ​ണ്‍​സ്റ്റേ​ജ് വ​രെ വി​ളം​ബ​ര​റാ​ലി​യും ന​ട​ത്തി. ചെ​യ​ർ​പേ​ഴ്സ​ണ്‍ റോ​സ്്ലി​ൻ സ​ന്തോ​ഷ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, എ​സ്പി​സി, സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ, കോ​ള​ജ്, ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ, വ്യാ​പാ​രി, വ്യ​വ​സാ​യി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ന​ഗ​ര​സ​ഭ ടൗ​ണ്‍​ഹാ​ളി​ൽ പ്ലാ​സ്റ്റി​ക്കി​നു പ​ക​രം സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​സ​നം ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ​യും ന​ട​ത്തി.