അ​തി​ർ​ത്തി​ക്ക​പ്പു​റ​മാ​യി അ​റി​വു​ക​ൾ കൈ​മാ​റ​ണം: മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത
Thursday, February 20, 2020 10:48 PM IST
കോ​ഴ​ഞ്ചേ​രി: അ​തി​ർ​ത്തി​ക​ൾ​ക്ക​പ്പു​മാ​യി വ്യ​ത്യ​സ്ത രാ​ജ്യ​ങ്ങ​ളി​ലെ പ്രാ​ദേ​ശി​ക​മാ​യ അ​റി​വു​ക​ളും സം​സ്കാ​ര​വും പ​ര​സ്പ​രം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ലൂ​ടെ​യും പ​ഠി​ക്കു​ന്ന​തി​ലൂ​ടെ​യും ഓ​രോ രാ​ജ്യ​ത്തി​ന്‍റെ​യും ത​നി​മ​ക​ൾ കൂ​ടു​ത​ൽ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​മെ​ന്നും ഇ​ത് കാ​ല​ഘ​ട്ട​ത്തി​ന് ആ​വ​ശ്യ​മാ​ണെ​ന്നും മാ​ർ​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത. ‘സാ​മൂ​ഹി​ക​ശാ​സ്ത്രം, സാ​ഹി​ത്യം, നി​യ​മം, ശാ​സ്ത്രം എ​ന്നി​വ​യി​ലെ ഗ​വേ​ഷ​ണ ഉ​ൾ​ക്കാ​ഴ്ച​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​ന്‍റ് തോ​മ​സ് കോ​ള​ജും മ​ലേ​ഷ്യ​യി​ലെ മ​ല​യ സ​ർ​വ​ക​ലാ​ശാ​ല​യും ചേ​ർ​ന്ന് ന​ട​ത്തു​ന്ന രാ​ജ്യാ​ന്ത​ര സെ​മി​നാ​റി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​കൃ​ത​മാ​യി​രു​ന്ന ഭൂ​മി​യെ മ​നോ​ഹ​ര​മാ​ക്കി​യ​ത് മ​നു​ഷ്യ​നാ​ണ്. ആ ​മ​നു​ഷ്യ​ൻ ത​ന്നെ ഇ​ന്ന് പ്ര​കൃ​തി​യെ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യും മ​ലേ​ഷ്യ​യും ത​മ്മി​ൽ നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പേ ബ​ന്ധ​മു​ണ്ട്. അ​ത്ത​രം ബ​ന്ധ​ങ്ങ​ളെ ഊ​ട്ടി​യു​റ​പ്പി​ക്കാ​ൻ ‍രാ​ജ്യാ​ന്ത​ര സെ​മി​നാ​റു​ക​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. മ​ലേ​ഷ്യ​ൻ എ​ഴു​ത്തു​കാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ ‘പെ​ന’​യു​ടെ അ​ധ്യ​ക്ഷ​നും മ​ല​യ സ​ർ​വ​ക​ലാ​ശാ​ല മാ​ധ്യ​മ വി​ഭാ​ഗം അ​ധ്യാ​പ​ക​നു​മാ​യ ഡോ. ​മു​ഹ​മ്മ​ദ്‌ സാ​ലേ​രെ​ഹ​മ്മ​ദ്‌ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യ സ​ർ​വ​ക​ലാ​ശാ​ല ഇ​ന്ത്യ​ൻ പ​ഠ​ന​വി​ഭാ​ഗം അ​ധ്യ​ക്ഷ​ൻ ഡോ. ​എം. കൃ​ഷ്ണ​ൻ, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മാ​ത്യു പി. ​ജോ​ൺ, കോ​ള​ജ് ട്ര​ഷ​റ​ർ പ്ര​ഫ. ഐ​സ​ക് ഏ​ബ്ര​ഹാം, കോ​ള​ജ് ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ. വ​ർ​ഗീ​സ് ഫി​ലി​പ്പ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി പു​ത്ത​ൻ​പ​റ​മ്പി​ൽ, ക​ട​മ്മ​നി​ട്ട മൗ​ണ്ട് സി​യോ​ൺ സ്കൂ​ൾ ഓ​ഫ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്റ് ഡ​യ​റ​ക്ട​ർ ഡോ. ​ടി.​സി. വ​ർ​ഗീ​സ്, ചെ​ന്നൈ ഹി​ന്ദു​സ്ഥാ​ൻ സ​ർ​വ​ക​ലാ​ശാ​ല ലീ​ഗ​ൽ സ്റ്റ​ഡീ​സ് വി​ഭാ​ഗം ഡീ​ൻ ഡോ. ​മോ​നി വെ​ങ്ക​ട് ല​ക്ഷ്മ​ൺ, സെ​മി​നാ​ർ കോ ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ. ​എം. ജ​യാ ജേ​ക്ക​ബ്, പ്ര​ഫ. സു​രേ​ഷ് മാ​ത്യു ജോ​ർ​ജ്, പ്ര​ഫ. ചി​ന്നു മ​റി​യം ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 40 ഉം ​കേ​ര​ള​ത്തി​ന് പു​റ​ത്ത് നി​ന്ന് 30 ഉം ​ഉ​ൾ​പ്പെ​ടെ 200ൽ ​അ​ധി​കം പ്ര​തി​നി​ധി​ക​ൾ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ സാ​മൂ​ഹി​ക​ശാ​സ്ത്രം, സാ​ഹി​ത്യം, നി​യ​മം, ശാ​സ്ത്രം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ 62 പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ ക​വി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​വി​യ​ര​ങ്ങും ന​ട​ന്നു. സെ​മി​നാ​ർ ഇ​ന്ന് സ​മാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ​മാ​പ​ന സ​മ്മേ​ള​നം എം​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മാ​ത്യു പി. ​ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.