'ഉ​ത്സ​വം 2020' : അ​ടൂ​രി​ലും ക​ട​മ്മ​നി​ട്ട​യി​ലും വേ​ദി ഒ​രു​ങ്ങു​ന്നു
Thursday, February 20, 2020 10:48 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പും പ​ത്ത​നം​തി​ട്ട ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യി കേ​ര​ള​ത്തി​ന്‍റെ ത​ന​ത് നാ​ട​ന്‍ - ക്ലാ​സി​ക്ക​ല്‍ ദൃ​ശ്യ​ക​ലാ​രൂ​പ​ങ്ങ​ള്‍ 'ഉ​ത്സ​വം 2020' എ​ന്ന പേ​രി​ല്‍ നാ​ളെ മു​ത​ല്‍ 28 വ​രെ അ​ടൂ​ര്‍ പ​ഴ​കു​ളം ആ​ലും​മൂ​ട് പ​ഞ്ചാ​യ​ത്ത് സ്‌​റ്റേ​ഡി​യം, ക​ട​മ്മ​നി​ട്ട പ​ട​യ​ണി ഗ്രാ​മം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​വ​ത​രി​പ്പി​ക്കും. നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് അ​ടൂ​ർ പ​ള്ളി​ക്ക​ലി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ 'ഉ​ത്സ​വം 2020' ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹ് സ​ന്ദേ​ശം ന​ൽ​കും. ക​ട​മ്മ​നി​ട്ട​യി​ല്‍ 22ന് ​വൈ​കു​ന്നേ​രം ആ​റി​ന് വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ 'ഉ​ത്സ​വം 2020' ഉ​ദ്ഘാ​ട​നം ചെ​യ്യും.

നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ട​യ​ണി ആ​ചാ​ര്യ​ന്‍ ക​ട​മ്മ​നി​ട്ട വാ​സു​ദേ​വ​ന്‍ പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ ത​ന​തു ക​ലാ​രൂ​പ​മാ​യ പ​ട​യ​ണി​യും മ​ല​ബാ​റി​ലെ ദൈ​വ സ​ങ്ക​ല്പ​ങ്ങ​ളെ പ്ര​ധി​നി​ധാ​നം ചെ​യ്യു​ന്ന തെ​യ്യ​വും ഉ​ള്‍​പ്പ​ടെ 26 ക​ലാ​രൂ​പ​ങ്ങ​ളാ​ണു ര​ണ്ടി​ട​ങ്ങ​ളി​ലാ​യി അ​ര​ങ്ങേ​റു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും.

22 ന് ​അ​ടൂ​രി​ല്‍ ക​ണ്ണൂ​ര്‍ മ​ഹാ​ദേ​വ​ഗ്രാ​മം കോ​ല്‍​ക​ളി സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന കോ​ല്‍​ക​ളി​യും തി​രു​വ​ന​ന്ത​പു​രം ബാ​ല​കൃ​ഷ്ണ​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ശീ​ത​ങ്ക​ന്‍ തു​ള്ള​ലും ഉ​ണ്ടാ​യി​രി​ക്കും, ക​ട​മ്മ​നി​ട്ട​യി​ല്‍ കോ​ട്ട​യം കെ.​എം നാ​സ​റും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ദ​ഫ്മു​ട്ട്, തി​രു​വ​ന​ന്ത​പു​രം ഗി​രീ​ഷ് കു​മാ​റും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന തോ​റ്റം​പാ​ട്ടും അ​വ​ത​രി​പ്പി​ക്കും.

23ന് ​അ​ടൂ​രി​ല്‍ കൊ​ല്ലം പ്ര​ഫ. വി ​ഹ​ര്‍​ഷ​കു​മാ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പ്ര​സം​ഗ​വും തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ തോ​റ്റം​പാ​ട്ട് സ​മി​തി അ​വ​ത​രി​പ്പി​ക്കു​ന്ന തോ​റ്റം​പാ​ട്ടും, ക​ട​മ്മ​നി​ട്ട​യി​ല്‍ എ​റ​ണാ​കു​ളം തി​യ്യാ​ട് രാ​മ​ന്‍ ന​മ്പ്യാ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന അ​യ്യ​പ്പ​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന അ​യ്യ​പ്പ​ന്‍ തി​യ്യാ​ട്ടും അ​വ​ത​രി​പ്പി​ക്കും.

24ന് ​അ​ടൂ​രി​ല്‍ തി​രു​വ​ന​ന്ത​പു​രം ഷൈ​ല​ജ പി ​അ​മ്പു​വും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ന്‍​പാ​ട്ടും, ക​ട​മ്മ​നി​ട്ട​യി​ല്‍ പാ​ല​ക്കാ​ട് രാ​മ​ന്‍ സ്മാ​ര​ക തി​റ-​പൂ​ത​ന്‍​ക​ളി സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന തി​റ​യും പൂ​ത​നം തി​രു​വ​ന​ന്ത​പു​രം കാ​രു​ണ്യാ ക​ലാ സ​മി​തി അ​വ​ത​രി​പ്പി​ക്കു​ന്ന കാ​ക്കാ​രി​ശി നാ​ട​ക​വും അ​ര​ങ്ങേ​റും. 25ന് ​അ​ടൂ​രി​ല്‍ ക​ണ്ണൂ​ര്‍ പ്ര​ജി​ത് റാ​മും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നി​ണ​ബ​ലി, ച​ങ്ങ​നാ​ശേ​രി ഉ​ഷ​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ക​ള​മെ​ഴു​ത്തും പാ​ട്ടും ക​ട​മ്മ​നി​ട്ട​യി​ല്‍ തി​രു​വ​ന​ന്ത​പു​രം ജ​യ്ഹി​ന്ദ് ക​ലാ സാം​സ്‌​കാ​രി​ക വേ​ദി അ​വ​ത​രി​പ്പി​ക്കു​ന്ന വി​ല്‍​മേ​ള​യും പാ​ല​ക്കാ​ട് പ​ല്ല​ശ്ശ​ന സോ​ഷ്യ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് സൊ​സൈ​റ്റി അ​വ​ത​രി​പ്പി​ക്കു​ന്ന ക​ന്യാ​ര്‍​ക​ളി​യും ഉ​ണ്ടാ​യി​രി​ക്കും.

26ന് ​തൃ​ശൂ​ര്‍ കെ.​ആ​ര്‍. രാ​മ​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ശാ​സ്താം​പാ​ട്ടും അ​യ്യ​പ്പ​ന്‍​പാ​ട്ടും ക​ണ്ണൂ​ര്‍ റെ​ഡ്സ്റ്റാ​ര്‍ കോ​ല്‍​ക​ളി സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന പൂ​ര​ക്ക​ളി​യും ക​ട​മ്മ​നി​ട്ട​യി​ല്‍ ക​ട​മ്പ​നാ​ട് ജ​യ​ച​ന്ദ്ര​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ബാം​ബൂ മ്യൂ​സി​ക്കും ക​ട​ത്ത​നാ​ട് ചൂ​ര​ക്കോ​ടി ക​ള​രി സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന ക​ള​രി​പ്പ​യ​റ്റ് കോ​ല്‍​ക​ളി എ​ന്നി​വ അ​വ​ത​രി​പ്പി​ക്കും. 27ന് ​അ​ടൂ​രി​ല്‍ തി​രു​വ​ന​ന്ത​പു​രം ഗു​രു​കൃ​പാ നാ​ട​ന്‍ ക​ലാ​കേ​ന്ദ്രം അ​വ​ത​രി​പ്പി​ക്കു​ന്ന കാ​ക്കാ​രി​ശി നാ​ട​ക​വും ക​ണ്ണൂ​ര്‍ ച​ന്തു പ​ണി​ക്ക​രും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന തെ​യ്യ​വും, ക​ട​മ്മ​നി​ട്ട​യി​ല്‍ ക​ണ്ണൂ​ര്‍ സ​രി​ത് ബാ​ബു​വും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നി​ണ​ബ​ലി​യും കൊ​ല്ലം കാ​ര്‍​ത്തി​ക്കും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പ്ര​സം​ഗ​വും ഉ​ണ്ടാ​കും.

അ​വ​സാ​ന ദി​വ​സ​മാ​യ 28ന് ​അ​ടൂ​രി​ല്‍ തി​രു​വ​ന​ന്ത​പു​രം സ​തീ​ഷ് (ക്ഷേ​ത്ര​വാ​ദ്യ ക​ലാ​മ​ണ്ഡ​ലം) അ​വ​ത​രി​പ്പി​ക്കു​ന്ന സോ​പാ​ന സം​ഗീ​ത​വും ഓ​ത​റ ദേ​വീ വി​ലാ​സം പ​ട​യ​ണി സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന പ​ട​യ​ണി​യും ക​ട​മ്മ​നി​ട്ട​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഗോ​വി​ന്ദ​ന്‍ ന​മ്പൂ​തി​രി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന തി​ട​മ്പു​നൃ​ത്തം, തൃ​ശൂ​ര്‍ ടി.​ജി സു​കു​മാ​ര​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന കു​മ്മാ​ട്ടി​ക്ക​ളി തു​മ്പി​തു​ള്ള​ല്‍ എ​ന്നി​വ​യും അ​ര​ങ്ങേ​റും.