ബ​ജ​റ്റ് ജി​ല്ല​ക്ക് വി​ക​സ​ന കു​തി​പ്പേ​കും: എ​ൽ​ഡി​എ​ഫ്
Monday, February 17, 2020 10:53 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ബ​ജ​റ്റി​ൽ വി​ക​സ​ന കു​തി​പ്പേ​കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ ഇ​ടം​പി​ടി​ച്ചി​ട്ടു​ള്ള​താ​യി എ​ൽ​ഡി​എ​ഫ്. ദേ​ശീ​യ​പാ​ത​യു​ടെ സ​മീ​പ​ന റോ​ഡ​ട​ക്ക​മു​ള്ള ബ​ഹു​മു​ഖ പ​ദ്ധ​തി​ക​ൾ ജി​ല്ല​യു​ടെ സ​മ​ഗ്ര പു​രോ​ഗ​തി ല​ക്ഷ്യം വ​ച്ചു​ള്ള​താ​ണെ​ന്ന് ് ജി​ല്ലാ ക​ണ്‍​വീ​ന​ർ അ​ല​ക്സ് ക​ണ്ണ​മ​ല പ​റ​ഞ്ഞു.
കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജും താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളു​ടെ വി​ക​സ​ന​വും ആ​രോ​ഗ്യ രം​ഗ​ത്ത് മു​ത​ൽ​ക്കൂ​ട്ടാ​കും. കു​ട്ട​നാ​ട് പാ​ക്കേ​ജി​ൽ അ​പ്പ​ർ കു​ട്ട​നാ​ടി​ന്‍റെ കാ​ർ​ഷി​ക പു​രോ​ഗ​തി ഉ​റ​പ്പാ​യി. നെ​ൽ​കൃ​ഷി വ്യാ​പ​ന​വും ത​രി​ശു ര​ഹി​ത ഗ്രാ​മ​ങ്ങ​ളും കാ​ർ​ഷി​ക മു​ന്നേ​റ്റ​ത്തി​ൽ വ​ഴി​തു​റ​ക്കും. റ​ബ​ർ സം​ഭ​ര​ണ​ത്തി​ൽ 200 കോ​ടി രൂ​പ കൂ​ടു​ത​ലാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.ക​ട​പ്ര-​വീ​യ​പു​രം ലി​ങ്ക് ഹൈ​വേ, കാ​വ​നാ​ൽ ക​ട​വ് നെ​ടും​കു​ന്നം പാ​ത എ​ന്നി​വ​യ്ക്ക് 50 കോ​ടി​യാ​ണ് .
ഇ​വ പ്രാ​വ​ർ​ത്തി​ക​മാ​കു​ന്പോ​ൾ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കു വ​ൻ കു​തി​പ്പി​നി​ട​യാ​കും. കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ടു​റി​സ്റ്റു​ക​ളു​ടെ ക​ട​ന്ന് വ​ര​വ് ജി​ല്ല​ക്ക് വ​ൻ നേ​ട്ട​മു​ണ്ടാ​ക്കും. ജ​ല​മേ​ള​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം വ​ൻ​മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കും. പു​തി​യ പാ​ല​ങ്ങ​ളു റോ​ഡു​ക​ളും ജി​ല്ല​യു​ടെ മു​ഖഛാ​യ മാ​റ്റും. കി​ഫ്ബി അം​ഗീ​ക​രി​ച്ച് ന​ട​പ്പാ​കു​ന്ന പ​ദ്ധ​തി​ക​ൾ കൂ​ടി പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ജി​ല്ല​ക്ക് വ​ൻ​വി​ക​സ​ന മു​ന്നേ​റ്റ​മാ​ണ് ഉ​ണ്ടാ​ക്കു​ക​യെ​ന്നും അ​ല​ക്സ് ക​ണ്ണ​മ​ല പ​റ​ഞ്ഞു.