മൂ​ലൂ​ര്‍ ജ​യ​ന്തി​യും സ്മാ​ര​ക വാ​ര്‍​ഷി​ക​വും നാളെ മു​ത​ല്‍ ‌
Monday, February 17, 2020 10:53 PM IST
പ​ത്ത​നം​തി​ട്ട: സ​ര​സ​ക​വി മൂ​ലൂ​ര്‍ എ​സ് പ​ത്മ​നാ​ഭ പ​ണി​ക്ക​രു​ടെ 151-ാമ​ത് ജ​യ​ന്തി​യും സ്മാ​ര​ക​ത്തി​ന്‍റെ 31-ാമ​ത് വാ​ര്‍​ഷി​ക​വും നാളെ മു​ത​ല്‍ 21 വ​രെ ഇ​ല​വും​തി​ട്ട സ​ര​സ​ക​വി മൂ​ലൂ​ര്‍ സ്മാ​ര​ക​ത്തി​ല്‍ ന​ട​ക്കും.
നാളെ ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ആ​ഘോ​ഷ പ​രി​പാ​ടി മ​ന്ത്രി കെ. ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 20ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ന​ട​ക്കു​ന്ന കേ​ര​ള ന​വോ​ത്ഥാ​ന സ്മൃ​തി പ്ര​ഫ.​എ.​ജി. ഒ​ലീ​ന ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബു​ക്ക്മാ​ര്‍​ക്ക് കേ​ര​ള സെ​ക്ര​ട്ട​റി എ.​ഗോ​കു​ലേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 21ന് ​രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ക​വി സ​മ്മേ​ള​നം ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
റ​വ ഡോ. ​മാ​ത്യൂ​സ് വാ​ഴ​ക്കു​ന്നം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.മൂ​ലൂ​രി​ന്റെ 151-ാം ജ​യ​ന്തി ദി​ന​മാ​യ 21ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ഇ​ല​വും​തി​ട്ട സ​ര​സ​ക​വി മൂ​ലൂ​ര്‍ സ്മാ​ര​ക​ത്തി​ല്‍ ചേ​രു​ന്ന മൂ​ലൂ​ര്‍ അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പ​ണ സ​മ്മേ​ള​നം വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ധ​ര്‍​മ​രാ​ജ് അ​ടാ​ട്ട് 34-ാമ​ത് മൂ​ലൂ​ര്‍ അ​വാ​ര്‍​ഡും പ്ര​ശ​സ്തി​പ​ത്ര​വും വി​നോ​ദ് വൈ​ശാ​ഖി​ക്കും ന​വാ​ഗ​ത ക​വി​ക​ള്‍​ക്കാ​യു​ള്ള ആ​റാ​മ​ത് മൂ​ലൂ​ര്‍ പു​ര​സ്‌​കാ​ര​വും പ്ര​ശ​സ്തി​പ​ത്ര​വും സു​ഭാ​ഷ് കു​ഞ്ഞു​കൃ​ഷ്ണ​നും സ​മ്മാ​നി​ക്കും.
വി​നോ​ദ് വൈ​ശാ​ഖി​യു​ടെ 'കൈ​ത​മേ​ല്‍​പ​ച്ച​യ്ക്ക് 25001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും സു​ഭാ​ഷ് കു​ഞ്ഞു​കൃ​ഷ്ണ​ന്‍റെ 'വ​രാ​ന്‍ പോ​കു​ന്ന ഇ​ന്‍​സ്റ്റ​ലേ​ഷ​ന്‍​സ് എ​ന്ന ക​വി​ത​യ്ക്ക് 10001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് പു​ര​സ്‌​കാ​ര​മാ​യി ല​ഭി​ക്കു​ന്ന​ത്. മൂ​ലൂ​ര്‍ സ്മാ​ര​ക സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​വി. മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌‌