പ​ഠ​നോ​ത്സ​വം ത​യാ​റെ​ടു​പ്പു​ക​ളു​മാ​യി പു​ല്ലാ​ട് ബി​ആ​ർ​സി
Monday, February 17, 2020 10:51 PM IST
പു​ല്ലാ​ട്: വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​ക്കാ​ദ​മി​ക മി​ക​വ് സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തു​ക, ഓ​രോ കു​ട്ടി​ക്കും ഏ​റ്റ​വും മി​ക​ച്ച മേ​ഖ​ല​യി​ലു​ള​ള ത​ന്‍റെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭ്യ​മാ​ക്കു​ക, വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ര​ക്ഷി​താ​ക്ക​ളി​ൽ ആ​ത്മ​വി​ശ്വാ​സം വ​ള​ർ​ത്തു​ക, വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ലൂ​ടെ ഉ​ണ്ടാ​യ അ​ക്കാ​ദ​മി​ക​വും ഭൗ​തി​ക​വു​മാ​യ ഗു​ണാ​ത്മ​ക മാ​റ്റം സ​മൂ​ഹ​ത്തി​ൽ എ​ത്തി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പ​ഠ​നോ​ത്സ​വ​ത്തി​ന്‍റെ മു​ന്നോ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

പ്ര​ഥ​മാ​ധ്യാ​പ​ക പ​രി​ശീ​ല​നം, എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ​മാ​രേ​യും പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള​ള പ്ര​ത്യേ​ക പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ​മി​തി യോ​ഗം ന​ട​ന്നു.

പ​രി​പാ​ടി​യു​ടെ ബ്ലോ​ക്ക് ത​ല ഉ​ദ്ഘാ​ട​നം കോ​യി​പ്രം പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ൻ​സി കി​ഴ​ക്കേ​ട​ത്ത് നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗം ഷി​ബു കു​ന്ന​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​പി​സി ഷാ​ജി എ.​സ​ലാം വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. മെം​ബ​ർ​മാ​രാ​യ വ​ർ​ഗീ​സ് ഈ​പ്പ​ൻ, ശ്രീ​കു​മാ​രി, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ കെ.​വി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സി​ആ​ർ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സോ​ജി ലി​ൻ​സി കെ. ​സാം സ്വാ​ഗ​ത​വും ആ​ർ. സ്നേ​ഹ​ല​ത പ​ണി​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു.