അ​ഞ്ചാം​ത​വ​ണ​യും സ്വ​രാ​ജ് പു​ര​സ്കാ​രം, തു​ന്പ​മ​ണ്‍ മാ​തൃ​കാ പ​ഞ്ചാ​യ​ത്ത്
Monday, February 17, 2020 10:51 PM IST
പ​ത്ത​നം​തി​ട്ട:അ​ഞ്ചാം ത​വ​ണ​യും മി​ക​ച്ച പ​ഞ്ചാ​യ​ത്തി​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്വ​രാ​ജ് ട്രോ​ഫി​യും പ്ര​ത്യേ​ക ധ​ന​സ​ഹാ​യ​വും നേ​ടി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മി​ക​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് തു​ന്പ​മ​ണ്‍. ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യും ഇ​ച്ഛാ​ശ​ക്തി​യോ​ടെ​യു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​പു​ര​സ്കാ​ര​ത്തി​നു പ​ന്ത​ളം ബ്ലോ​ക്കി​ന് കീ​ഴി​ൽ വ​രു​ന്ന തു​ന്പ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ അ​ർ​ഹ​മാ​ക്കി​യ​ത്. സ്വ​രാ​ജ് ട്രോ​ഫി​യോ​ടെ​പ്പം 10 ല​ക്ഷം രൂ​പ​യു​ടെ പ്ര​ത്യേ​ക ധ​ന​സ​ഹാ​യ​വു​മാ​ണ് പ​ഞ്ചാ​യ​ത്തി​നു ല​ഭി​ക്കു​ന്ന​ത്.വി​സ്തൃ​തി​യി​ൽ ജി​ല്ല​യി​ലെ ഏ​റ്റ​വും ചെ​റി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​ണ് തു​ന്പ​മ​ണ്‍. ജ​ന​സം​ഖ്യ​യി​ലും പി​ന്നി​ൽ ത​ന്നെ. എ​ന്നാ​ൽ ഭ​ര​ണ​നി​ർ​വ​ഹ​ണ രം​ഗ​ത്ത് തു​ട​ർ​ച്ച​യാ​യ അം​ഗീ​കാ​രം പ​ഞ്ചാ​യ​ത്തി​നു ല​ഭി​ക്കു​ന്പോ​ൾ പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യ വ​ർ​ഗീ​സി​നും ഭ​ര​ണ​സ​മി​തി​ക്കും അ​ഭി​മാ​നി​ക്കാം. നാ​ല് ഗ്രാ​മ​സ​ഭ​ക​ൾ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ കൂ​ടു​ക​യും സാ​ധാ​ര​ണ ഭ​ര​ണ സ​മി​തി യോ​ഗ​ങ്ങ​ൾ​ക്കു​പു​റ​മേ അ​ഞ്ച് ഭ​ര​ണ സ​മി​തി യോ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് അ​വ​യു​ടെ മി​നി​ട്ട്സ് കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു​വെ​ന്ന​താ​ണ് വി​കേ​ന്ദ്രീ​കൃ​ത ആ​സൂ​ത്ര​ണ​രം​ഗ​ത്തെ തു​ന്പ​മ​ണ്‍ ഭ​ര​ണ​സ​മി​തി​യു​ടെ പൊ​തു​സ​മീ​പ​നം. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യും സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യും കൃ​ത്യ​മാ​യി ചേ​രു​ന്നു​ണ്ട്. നി​കു​തി​പ്പി​രി​വ് നൂ​റു ശ​ത​മാ​നം ന​ട​പ്പാ​ക്കു​ന്നു. ആ​ശ്ര​യ പ​ദ്ധ​തി​ക​ളു​ടെ ഫ​ണ്ടു​ക​ൾ കൃ​ത്യ​മാ​യി വി​നി​യോ​ഗി​ക്കു​ക​യും സ്ത്രീ ​സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലെ അ​ർ​ഹ​രാ​യ എ​ല്ലാ​വ​ർ​ക്കും സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തു. ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് വീ​ട് ന​ൽ​കു​ക​യും ചെ​യ്തു.മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ലും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് തു​ന്പ​മ​ണ്‍ ന​ട​ത്തി​വ​രു​ന്ന​ത്. ഹ​രി​ത​ക​ർ​മ​സേ​ന മു​ഖേ​ന വീ​ടു​ക​ളി​ൽ നി​ന്നും പാ​ഴ് വ​സ്തു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ശേ​ഖ​രി​ച്ച പാ​ഴ്വ​സ്തു​ക്ക​ൾ ക്ലീ​ൻ കേ​ര​ള ക​ന്പ​നി​ക്ക് കൈ​മാ​റു​ക​യും ചെ​യ്യു​ന്നു. പൊ​തു​ജ​നാ​രോ​ഗ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കൊ​തു​ക് നി​വാ​ര​ണം, മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ, പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ​മാ​ർ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൃ​തി​മാ​യി ന​ട​ത്തി​വ​രു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി വ​രു​ന്ന എ​ല്ലാ ച​ട​ങ്ങു​ക​ളും ഹ​രി​ത ച​ട്ടം പാ​ലി​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്. 2015 ൽ ​ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​നും പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചു. മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം പ​കു​തി​യി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്കും നൂ​റു തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ന​ൽ​കി. കി​ട​പ്പ് രോ​ഗി​ക​ൾ​ക്കാ​യു​ള്ള പാ​ലി​യേ​റ്റീ​വ് കെ​യ​ർ, യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള യൂ​ത്ത് ക്ല​ബ് ഏ​കോ​പ​ന സ​മി​തി തു​ട​ങ്ങി​യ​വ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പെ​ടു​ന്നു. ജി​ല്ല​യി​ലെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​ള്ള പു​ര​സ്കാ​രം പ​ന്ത​ളം ബ്ലോ​ക്ക​ലെ മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്.