ലാ​പ്ടോ​പ്പ് ബാ​ഗി​ൽ ക​ഞ്ചാ​വ് ക​ട​ത്ത്: ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ
Monday, February 17, 2020 10:47 PM IST
പ​ത്ത​നം​തി​ട്ട: ലാ​പ്ടോ​പ്പ് ബാ​ഗി​നു​ള്ളി​ൽ അ​ര കി​ലോ​ഗ്രാം ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. അ​ടൂ​ർ പ​റ​ക്കോ​ട് ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ഗോ​ഡ​്് ലി (20), അ​ടൂ​ർ ഏ​ഴം​കു​ളം അ​റു​കാ​ലി​യ്ക്ക​ൽ പ​ന​ച്ചു​വി​ള വീ​ട്ടി​ൽ ന​വീ​ൻ (20) എ​ന്നി​വ​രാ​ണ് റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തി​രു​നെ​ൽ​വേ​ലി​യി​ൽ പോ​ളി​ടെ​ക്നി​ക്കി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണി​വ​ർ.
മ​ധു​ര തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ ടി​ക്ക​റ്റു​മാ​യി ക​ന്യാ​കു​മാ​രി പു​ന​ലൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നി​ൽ ക​ഞ്ചാ​വു​മാ​യി യാ​ത്ര ചെ​യ്ത ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​സാ​ദ് അ​ബ്ദു​ൾ ക​ലാ​മി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പാ​റ​ശാ​ല എ​സ്ഐ മാ​രാ​യ അ​ബ്ദു​ൾ വ​ഹാ​ബ്, ശ്രീ​കു​മാ​ര​ൻ നാ​യ​ർ, എ​എ​സ്ഐ ശി​വ​കു​മാ​ർ, സി​പി​ഒ ബൈ​ജു എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന ഇ​വ​ർ മ​റ്റ് കു​ട്ടി​ക​ൾ​ക്ക് എ​ത്തി​ച്ചു കൊ​ടു​ക്കാ​ൻ ക​ന്പ​ത്തു നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി വ​ര​വേ​യാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​തെ​ന്ന് പ​റ​യു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.