ബൈ​ക്ക​പ​ക​ട​ത്തി​ൽ ദ​ന്പ​തി​ക​ൾ​ക്കും മ​ക​നും പ​രി​ക്ക്
Monday, February 17, 2020 10:47 PM IST
ചു​ങ്ക​പ്പാ​റ: ജം​ഗ്ഷ​നി​ൽ ആ​ല​പ്ര റി​സ​ർ​വ് റോ​ഡി​ൽ ഒ​രേ​ദി​ശ​യി​ൽ പി​ന്നാ​ലെ വ​ന്ന ബു​ള്ള​റ്റ് ത​ട്ടി റോ​ഡ​രി​കി​ലേ​ക്ക് മ​റി​ഞ്ഞ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ദ​ന്പ​തി​ക​ൾ​ക്കും മ​ക​നും പ​രി​ക്ക്.
എ​ഴു​മ​റ്റൂ​ർ ഉ​പ്പു​മാ​ക്ക​ൽ മം​ഗ​ല​ത്ത് പ്ര​ദീ​പ്, ഭാ​ര്യ ര​മ്യ, മ​ക​ൻ യ​ദു​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.പി​ന്ന​ലെ വ​ന്ന ബു​ള്ള​റ്റ് പ്ര​ദീ​പ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ത​ട്ടി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മ​റ്റു ര​ണ്ട് ബൈ​ക്കു​ക​ളി​ൽ ഇ​ടി​ച്ചു മ​റി​യു​ക​യു​മാ​യി​രു​ന്നു. തെ​റി​ച്ചു​വീ​ണ ഭാ​ര്യ ര​മ്യ​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ്ര​ദി​പി​നും മ​ക​നും നി​സാ​ര​പ​രി​ക്കാ​ണ്. ഇ​വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ട്ടി​യ​തി​നു ശേ​ഷം നി​ർ​ത്താ​തെ പോ​യ ബു​ള്ള​റ്റ് ക​ണ്ടെ​ത്തു​ന്ന​തി​നു ശ്ര​മം ആ​രം​ഭി​ച്ച​താ​യി പെ​രു​ന്പെ​ട്ടി പോ​ലീ​സ് പ​റ​ഞ്ഞു.