കു​രി​ശ​ടി ത​ക​ർ​ത്ത കേ​സി​ൽ അ​റ​സ്റ്റ്
Sunday, February 16, 2020 11:08 PM IST
അ​ടൂ​ർ: പ​ള്ളി​യു​ടെ കു​രി​ശ​ടി ത​ക​ർ​ത്ത കേ​സി​ൽ സ​മീ​പ​വാ​സി അ​റ​സ്റ്റി​ൽ. ഏ​ഴം​കു​ളം പ​ട്ടാ​ഴി മു​ക്ക് പ​ടി​പ്പു​ര വീ​ട്ടി​ൽ ബേ​ബി ജോ​ണി​നെ​യാ​ണ് അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പി​ന്നീ​ട് ഇ​യാ​ളെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.
ഏ​ഴം​കു​ളം പ​ട്ടാ​ഴി​മു​ക്ക് മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ കു​രി​ശ​ടി​യാ​ണ് ത​ക​ർ​ത്ത​ത്. ശ​നി​യാ​ഴ്ച രാ​ത്രി 10.30 നാ​ണ് സം​ഭ​വം. പ​രു​മ​ല തി​രു​മേ നി​യു​ടെ​യും മാ​താ​വി​ന്‍റെ​യും ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ​യും നാ​മ​ത്തി​ലു​ള്ള കു​രി​ശ​ടി​യു​ടെ ഗ്ലാ​സാ​ണ് ത​ക​ർ​ത്ത​ത്.പ​ള്ളി​ക്ക് നേ​രെ​യും ക​ല്ലെ​റി​ഞ്ഞു. പ്ര​ധാ​ന വാ​തി​ൽ തു​റ​ക്കാ​തി​രി​ക്കാ​ൻ താ​ക്കോ​ൽ ദ്വാ​ര​ത്തി​ൽ ആ​ണി അ​ടി​ക്കു​ക​യും ചെ​യ്തു.

ഓ​ർ​മ​പ്പെ​രു​ന്നാ​ൾ

കൈ​പ്പ​ട്ടൂ​ർ: സെ​ന്‍റ് ഇ​ഗ്‌​നേ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ വ​ട്ട​ശേ​രി​ൽ തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന പ​രു​മ​ല പ​ദ​യാ​ത്ര സു​വ​ർ​ണ​ജൂ​ബി​ലി സ​മാ​പ​ന​വും 23നു ​ന​ട​ക്കും. രാ​വി​ലെ എ​ട്ടി​ന് ഡോ.​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം. തു​ട​ർ​ന്ന് സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​നം.