സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ല്‍ ‌
Sunday, February 16, 2020 11:06 PM IST
പ​ത്ത​നം​തി​ട്ട: വി​ദേ​ശ പ​ഠ​ന​ത്തി​നും ജോ​ലി​ക​ള്‍​ക്കു​മാ​യി പോ​കു​ന്ന കേ​ര​ളീ​യ​ര്‍​ക്കാ​യി വി​ദ്യാ​ഭ്യാ​സ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലും, എ​ച്ച്ആ​ര്‍​ഡി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലും 25 ന് ​രാ​വി​ലെ 10 നും ​ഉ​ച്ച​യ്ക്ക് 12 നും ​ഇ​ട​യി​ല്‍ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും.
എം​ഇ​എ അ​റ്റ​സ്റ്റേ​ഷ​ന്‍, അ​പ്പോ​സ്റ്റൈ​ല്‍ (ഹേ​ഗ് ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ട​മ്പ​ടി​യു​ടെ ഭാ​ഗ​മാ​യി 118 രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള​ള അ​റ്റ​സ്റ്റേ​ഷ​ന്‍), യു​എ​ഇ, കു​വൈ​റ്റ്, ഖ​ത്ത​ര്‍, ബ​ഹ​റൈ​ന്‍ തു​ട​ങ്ങി​യ എം​ബ​സി അ​റ്റ​സ്റ്റേ​ഷ​നു​ക​ള്‍​ക്കാ​യി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. കൂ​ടാ​തെ കു​വൈ​റ്റ് വി​സാ സ്റ്റാ​മ്പി​ങ്ങി​നു​ള​ള രേ​ഖ​ക​ളും സ്വീ​ക​രി​ക്കും.
സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​നും മ​റ്റു സേ​വ​ന​ങ്ങ​ള്‍​ക്കു​മാ​യി www.norkaroots.org എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ മു​ന്‍​കൂ​ര്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0471-2770561 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടാം. ഈ ​ദി​വ​സം നോ​ര്‍​ക്ക റൂ​ട്ട്‌​സ് തി​രു​വ​ന​ന്ത​പു​രം സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഓ​ത​ന്‍റി​ക്കേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സാ​ക്ഷ്യ​പ്പെ​ടു​ത്ത​ല്‍ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് നോ​ര്‍​ക്ക റൂ​ട്ട്‌​സ് തി​രു​വ​ന​ന്ത​പു​രം സെ​ന്റ​ര്‍ മാ​നേ​ജ​ര്‍ അ​റി​യി​ച്ചു. ‌