പാ​ര​മ്പ​ര്യ​ങ്ങ​ള്‍ അ​നു​സ്മ​രി​ച്ച് ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി​ക്കു സ​മാ​പ​നം ‌
Saturday, February 15, 2020 10:44 PM IST
മാ​രാ​മ​ണ്‍: ചൂ​ട്ടു​ക​റ്റ​യു​ടെ വെ​ളി​ച്ച​ത്തി​ല്‍ കെ​ട്ടു​വ​ള്ള​ത്തി​ല്‍ ഒ​രു യാ​ത്ര. കൈ​യി​ല്‍ വേ​ദ​പു​സ്ത​ക​ത്തി​നൊ​പ്പം പൊ​തി​ച്ചോ​റ്. ച​ട്ട​യും മു​ണ്ടും ധ​രി​ച്ച് സ്ത്രീ​ക​ള്‍, മു​ണ്ടി​നും ഷ​ർ​ട്ടി​നും ഒ​പ്പം കൈ​യി​ല്‍ ഒ​രു തോ​ര്‍​ത്തു​മാ​യി പു​രു​ഷ​ന്‍​മാ​ര്‍. ദൈ​വി​ക ന​ന്മ​ക​ള്‍​ക്ക് സ്തു​തി പാ​ടി മാ​രാ​മ​ണ്‍ മ​ണ​ല്‍​പ്പു​റ​ത്തേ​ക്ക്.

പ​ര​സ്പ​ര​മു​ള്ള വി​ദ്വേ​ഷ​ങ്ങ​ളും പ​ക​യു​മെ​ല്ലാം മ​റ​ന്ന് ഒ​രു മെ​യ്യാ​യി ഒ​രു നാ​ട് മു​ഴു​വ​ന്‍ ഒ​ന്നി​ച്ച് മാ​രാ​മ​ണ്ണി​ലേ​ക്ക് ഒ​ഴു​കു​മാ​യി​രു​ന്നു കാ​ല​ഘ​ട്ട​ത്തി​ന്‍റെ ഓ​ര്‍​മ​ക​ളി​ലേ​ക്കാ​ണ് ഇ​ന്ന​ലെ എ​ട​ത്വ ആ​ന​പ്രാ​മ്പാ​ല്‍ മാ​ര്‍​ത്തോ​മ്മാ ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ മ​ണ​ല്‍​പ്പു​റ​ത്തെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പു​തു​ത​ല​മു​റ​യ്ക്ക് കേ​ട്ടു​കേ​ഴ്‌വി മാ​ത്ര​മാ​യി​രു​ന്ന ഈ ​യാ​ത്രാ​നു​ഭ​വം വി​കാ​രി റ​വ. ര​ഞ്ജി വ​ര്‍​ഗീ​സ് മ​ല്ല​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി.

പു​ല​ര്‍​ച്ചെ എ​ട്ടു വ​ള്ള​ങ്ങ​ളി​ലാ​യി സ്ത്രീ​ക​ളും പു​രു​ഷ​ന്‍​മാ​രും കു​ഞ്ഞു​ങ്ങ​ളും അ​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്റെ യാ​ത്ര ആ​ന​പ്രാ​മ്പാ​ലി​ല്‍ നി​ന്നാ​രം​ഭി​ച്ചു. പ​മ്പാ​ന​ദി​യി​ലെ കു​ഞ്ഞോ​ള​ങ്ങ​ളെ കീ​റി​മു​റി​ച്ച് പാ​ട്ടു​പാ​ടി​യും സ​ന്തോ​ഷ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചും അ​വ​ര്‍ മാ​രാ​മ​ണ്ണി​നെ ല​ക്ഷ്യ​മാ​ക്കി തു​ഴ​ഞ്ഞു. ഒ​മ്പ​തോ​ടെ യാ​ത്ര മാ​രാ​മ​ണ്‍ തീ​ര​ത്തെ​ത്തി. മാ​ര്‍​ത്തോ​മ്മാ സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​വ.​ജോ​ര്‍​ജ് ഏ​ബ്ര​ഹാ​മി​ന്റെ നേ​ത ത്വ​ത്തി​ല്‍ വി​ശ്വാ​സി​ക​ളെ സ്വീ​ക​രി​ച്ചു.

വൈ​ദി​ക​രും സ​ഭാ ഭാ​ര​വാ​ഹി​ക​ളും അ​ട​ക്കം വ​ലി​യൊ​രു സ​മൂ​ഹം ഇ​വ​രെ കാ​ത്തു​നി​ല്‍​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സ​ഭാ ട്ര​സ്റ്റി പി.​പി. അ​ച്ച​ന്‍​കു​ഞ്ഞ് വ​ള്ള​ത്തി​ല്‍ ഇ​ട​വ​കാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.മ​ണ​ല്‍​പ്പു​റ​ത്തി​റ​ങ്ങി​യ വി​ശ്വാ​സി​ക​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ പ​ന്ത​ലി​നെ വ​ലം​വ​ച്ചു. ക​ണ്‍​വ​ന്‍​ഷ​നി​ലെ മു​ഖ്യ​പ്ര​സം​ഗ​ക​രി​ലൊ​രാ​ളാ​യ ആ​ര്‍​ച്ച് ബി​ഷ​പ് ദി​നോ ഗ​ബ്രി​യേ​ലും ഭാ​ര്യ​യും ഇ​വ​ര്‍​ക്കൊ​പ്പം സ​ന്തോ​ഷം പ​ങ്കി​ടാ​നെ​ത്തി. ഡോ.​ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യും സ​ഭ​യി​ലെ ബി​ഷ​പ്പു​മാ​രും ഇ​ട​വ​കാം​ഗ​ങ്ങ​ളെ അ​നു​മോ​ദി​ച്ചു. ‌